ചൈനയില്‍ ഒറ്റക്കുട്ടിനയം അവസാനിപ്പിച്ചു
text_fieldsബെയ്ജിങ്: മൂന്നു പതിറ്റാണ്ടായി പിന്തുടര്‍ന്നിരുന്ന ഒറ്റക്കുട്ടിനയം അവസാനിപ്പിക്കുന്നതായി ചൈന ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കഴിഞ്ഞദിവസം പാസാക്കിയ ബില്ലിന്‍െറ അടിസ്ഥാനത്തിലാണ് എല്ലാ വിവാഹിതര്‍ക്കും രണ്ടു കുട്ടികള്‍ വരെ ആകാം എന്ന തീരുമാനം. ജനുവരി ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തില്‍വരുക. യുവാക്കളുടെ എണ്ണം ശുഷ്കിച്ചതോടെ രാജ്യത്തെ മനുഷ്യവിഭവശേഷിയും ഉല്‍പാദനക്ഷമതയും കുറഞ്ഞു. വൈകാതെ രാജ്യം വൃദ്ധരുടേതായി മാറുമെന്ന് കണ്ടാണ് ചൈന നിലപാട് മയപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈന രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയാണ്. 1978ലാണ് ചൈനയില്‍ ഏകസന്താന നയം നടപ്പാക്കിയത്. സാമ്പത്തികരംഗത്തെ വന്‍ കുതിപ്പിനാണ് ചൈന ഒറ്റക്കുട്ടിനയം കൊണ്ടുവന്നത്. 40 കോടി ജനസംഖ്യ ഇതോടെ കുറക്കാനായെന്നും രാജ്യം അവകാശപ്പെട്ടിരുന്നു.
ഒന്നിലേറെ കുട്ടികളുണ്ടായാല്‍ ദമ്പതികള്‍ക്ക് കടുത്ത പിഴയും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവുമായിരുന്നു ശിക്ഷ. ആണ്‍കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കാനും വളര്‍ത്താനും അമ്മമാര്‍ മടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
