Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനീവ സമാധാനചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സിറിയ
text_fieldsbookmark_border
ഡമസ്കസ്: അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ജനീവയില്‍ നടക്കുന്ന സമാധാനചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുഅല്ലം അറിയിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമായിരുന്നു അദ്ദേഹത്തിന്‍െറ പ്രസ്താവന. അതേസമയം, വിദേശരാജ്യങ്ങളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തരകലഹം അവസാനിപ്പിക്കുന്നതിനായി യു.എന്‍ രക്ഷാസമിതി പ്രമേയം അംഗീകരിച്ചിരുന്നു. സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദും വിമതരും തമ്മില്‍ യു.എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തണമെന്ന് പ്രമേയം നിര്‍ദേശിച്ചിരുന്നു.
Next Story
