സിറിയയിൽ വ്യോമാക്രമണം വീണ്ടും: നൂറിലേറെ സിവിലിയൻമാർ കൊല്ലപ്പെട്ടു
text_fieldsഡമസ്കസ്: സിറിയൻ സർക്കാറും റഷ്യയും ചേർന്ന് ഡമസ്കസിൽ നടത്തിയ വ്യോമാക്രണണത്തിൽ നൂറുകണക്കിന് സിവിലിയൻമാർ കൊല്ലപ്പെട്ടു. സിറിയൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അഹ്മദാണ് വീണ്ടും വ്യോമാക്രണം നടത്തിയതായി അൽജസീറ ചാനലിനോട് വെളിപ്പെടുത്തിയത്. ദൗമ ജില്ലയിൽ മാത്രം കുട്ടികളടക്കം 41 സിവിലിയൻമാർ കൊല്ലപ്പെട്ടതായും 250 പേർക്ക് പരിക്കേറ്റതായും അദ്ദേഹം വെളിപ്പെടുത്തി. അൽ ഹുസനുൽ ബസ് രിയെന്ന സ്കൂളിന് നേരെയും ആക്രമണമുണ്ടായി. സ്കൂളിലെ പ്രിൻസിപ്പാളും നാലും കുട്ടികളും ആക്രമണത്തിൽ മരിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി ദൗമയെ പോലുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണങ്ങളും റോക്കറ്റ് ആക്രണണങ്ങളും പതിവാണ്. ഇതിൽ കൊല്ലപ്പെടുന്നതെല്ലാം സിവിലയൻമാരാണെന്നും അഹ്മദ് പറഞ്ഞു.
അതേസമയം, വ്യോമാക്രണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി യു.കെയിലെ സിറിയൻ ഒബ്സർവേട്ടറി ഫോർ ഹ്യൂമൻെെററ്റ്സ് എന്ന സംഘടന അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
