ചൈനയില്‍ സുഹൃത്തിനെ വിഷംനല്‍കി കൊന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂക്കിലേറ്റി
text_fieldsബെയ്ജിങ്: ഷാങ്ഹായിലെ പ്രസിദ്ധമായ സര്‍വകലാശാലയില്‍ റൂംമേറ്റായ സുഹൃത്തിനെ വിഷംനല്‍കി കൊന്ന കേസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ ചൈനയില്‍ തൂക്കിലേറ്റി. ലിന്‍ സെന്‍ഹാഉ എന്ന വിദ്യാര്‍ഥിയെയാണ് ഷാങ്ഹായിലെ കോടതി തൂക്കിലേറ്റിയത്. പരമോന്നത ജനകീയ കോടതിയുടെ പ്രസിഡന്‍റിന്‍െറ ഉത്തരവിനെ തുടര്‍ന്നാണ് തൂക്കിലേറ്റിയത്.
വധശിക്ഷക്കെതിരെ ഇയാള്‍ നല്‍കിയിരുന്ന മുഴുവന്‍ അപ്പീലുകളും തള്ളിയതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പിലാക്കിയത്.
ശിക്ഷക്കുമുമ്പ് കുടുംബാംഗങ്ങളെ കാണാന്‍ അവസരമൊരുക്കിയിരുന്നതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍വകലാശാല ലാബില്‍നിന്നും എന്‍ നൈട്രോസോഡിയം മീഥലൈന്‍ എന്ന മാരകമായ രാസപദാര്‍ഥം ഉപയോഗിച്ച് ഹാങ് യാങ് എന്ന സഹവാസിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. രാസപദാര്‍ഥം കലക്കിയ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 16നാണ് ഹാങ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.