ഹിംസില്‍നിന്ന് വിമതര്‍ പിന്മാറി
text_fields
ഡമസ്കസ്: ബശ്ശാര്‍ സര്‍ക്കാറുമായുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്‍െറ ഭാഗമായി അല്‍വാര്‍ പ്രവിശ്യയില്‍നിന്ന് അവസാന സംഘവും ഒഴിഞ്ഞതോടെ ഹിംസിലെ വിമത പിന്മാറ്റം പൂര്‍ത്തിയായി. മൂന്നു വര്‍ഷമായി നഗരത്തിന്‍െറ ആധിപത്യം വിമതരുടെ നിയന്ത്രണത്തിലായിരുന്നു. വിമതരുടെ ശക്തികേന്ദ്രമായ ഇദ്ലിബ് പ്രവിശ്യയിലേക്കാണ് പിന്മാറ്റം. താല്‍ക്കാലിക വെടിനിര്‍ത്തല്‍ ബശ്ശാര്‍ സര്‍ക്കാറിനെ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. വിമതരും സിവിലിയന്മാരുമുള്‍പ്പെടെ ബുധനാഴ്ച 700 പേരാണ് അല്‍വാര്‍ വിട്ടതെന്ന് ഹിംസ് ഗവര്‍ണര്‍ തലാല്‍ ബര്‍സായ് പറഞ്ഞു. ഹിംസില്‍നിന്ന് കുടിയൊഴിഞ്ഞാല്‍ തടവിലിട്ട 35 വിമതരെ മോചിപ്പിക്കുമെന്നും കരാറില്‍ ധാരണയുണ്ട്. ഈ മാസാദ്യം നടപ്പാക്കിയ കരാര്‍പ്രകാരം 2000 വിമതരാണ് ഹിംസില്‍നിന്ന് കുടിയൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.