Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയയില്‍ യു.എസ് വ്യോമാക്രമണത്തില്‍ മൂന്ന് മരണം

text_fields
bookmark_border
സിറിയയില്‍ യു.എസ് വ്യോമാക്രമണത്തില്‍ മൂന്ന് മരണം
cancel

ഡമസ്കസ്: സിറിയയുടെ കിഴക്കന്‍ മേഖലയില്‍ യു.എസ് സൈന്യം നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സിറിയയിലെ ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യം യു.എസ് സൈന്യം നിഷേധിച്ചു. ദെര്‍ എസ്സോര്‍ പ്രവിശ്യയിലെ അയ്യാഷ് ടൗണിലെ സൈനിക ക്യാമ്പിനടുത്താണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണം നടന്ന മേഖല ഐ.എസ് തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ളതാണ്. സിറിയന്‍ സൈനിക ക്യാമ്പിനെ ലക്ഷ്യമിട്ട് യു.എസ് സഖ്യസേന ഒമ്പതു മിസൈലുകള്‍ തൊടുത്തുവിട്ടതായും നാലു ഫൈറ്റര്‍ ജറ്റുകള്‍ അയച്ചുവെന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. സിറിയന്‍ വ്യോമസേന റഷ്യയുമായി ചേര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മേഖലയില്‍ െഎ.സിനെതിരെ യുദ്ധം നടത്തിവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story