ഫ്രാന്‍സില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് വലതുപക്ഷ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് സൂചന
text_fields
പാരിസ്: പാരിസ് ഭീകരാക്രമണത്തിനുശേഷം ഫ്രാന്‍സില്‍ ആദ്യ തെരഞ്ഞെടുപ്പ്. പ്രാദേശിക തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷനല്‍ ഫ്രണ്ട് ഒരു മേഖലയിലെങ്കിലും ഭരണം നേടുമെന്നാണ് സൂചന. ആദ്യഘട്ട വോട്ടെടുപ്പാണ് ഞായറാഴ്ച നടന്നത്. നാഷനല്‍ ഫ്രണ്ട് നേതാക്കളായ മരീന്‍ ലെ പെന്നും അവരുടെ ബന്ധു മരിയന്‍ മറേച്ചല്‍ ലെ പെന്നും കാര്യമായ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടിയേറ്റവിരുദ്ധ പ്രചാരണങ്ങളാണ് ഇവര്‍ നടത്തിയത്.
പ്രാദേശികസമയം രാവിലെ എട്ടിനാണ് വോട്ടെടുപ്പ് തുടങ്ങിയത്. 4.4 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. നാഷനല്‍ ഫ്രണ്ടിന് 27 മുതല്‍ 30 ശതമാനംവരെ വോട്ട് ലഭിക്കുമെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. പാരിസ് ആക്രമണത്തിനുശേഷം സ്വീകരിച്ച ശക്തമായ നിലപാടുകളുടെ പേരില്‍ പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡിന്‍െറ വ്യക്തിഗത ജനപ്രീതി ഉയര്‍ന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍െറ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് അതിന്‍െറ ഗുണം ലഭിച്ചിട്ടില്ളെന്നാണ് വിലയിരുത്തല്‍. സോഷ്യലിസ്റ്റ് പാര്‍ട്ടി 22 ശതമാനം വോട്ട് മാത്രമേ നേടൂ എന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 13നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഇതിലും നാഷനല്‍ ഫ്രണ്ട് മുന്നേറ്റം നടത്തുമെന്നാണ് സൂചന. പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസന്നാഹമാണ് വോട്ടെടുപ്പിന് സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.