Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​നി​ലെ...

പാ​കി​സ്​​താ​നി​ലെ മാ​ർ​ക്ക​റ്റി​ൽ സ്​​ഫോ​ട​നം; 32മ​ര​ണം

text_fields
bookmark_border
പാ​കി​സ്​​താ​നി​ലെ മാ​ർ​ക്ക​റ്റി​ൽ സ്​​ഫോ​ട​നം; 32മ​ര​ണം
cancel

പെ​ഷാ​വ​ർ: പാ​കി​സ്​​താ​നി​ലെ പ്ര​ശ്​​ന​ബാ​ധി​ത മേ​ഖ​ല​യാ​യ ഖൈ​ബ​ർ പ​ഖ്​​തൂ​ഖ്വ​യി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ൽ ശ​ക്ത​മാ​യ സ്​​ഫോ​ട​നം. കറാച്ചിയിലെ ചൈനീസ്​ കോൺസുലേറ്റിനു നേരെ ആക്രമണം നടന്നതിനു പിന്നാലെയാണിത്​. സ്​​ഫോ​ട​ന​ത്തി​ൽ കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 32 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 40 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.​

ശി​യ ആ​രാ​ധ​നാ​ല​യ​ത്തി​നു സ​മീ​പ​ത്താ​ണ്​ സ്​​ഫോ​ട​നം ന​ട​ന്ന​ത്. ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ച​ന്ത​യി​​ലെ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ കെ​ട്ടി​വെ​ച്ച സ്​​ഫോ​ട​ക​വ​സ്​​തു​ക്ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും ശി​യ​മു​സ്​​ലിം​ക​ളാ​ണ്. മേ​ഖ​ല​യി​ൽ ശി​യാ​ക്ക​ൾ​ക്കെ​തി​രെ മു​മ്പും ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ണ്ട്.

സ്​​ഫോ​ട​ന​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​​ക്ര​മ​ണ​ത്തി​ൽ പാ​ക്​ മ​നു​ഷ്യാ​വ​കാ​ശ മ​ന്ത്രി ശീ​രീ​ൻ മ​സാ​രി അ​പ​ല​പി​ച്ചു. അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ തീ​വ്ര​വാ​ദി​ക​ളെ ഇ​ല്ലാ​താ​ക്കാ​ൻ യു.​എ​സി​ന്​ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ്​ പാ​കി​സ്​​താ​നി​ൽ ​സ്​​ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തി​​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ആ​​രും ഏ​റ്റെ​ടു​ത്തി​ല്ല. താ​ലി​ബാ​ന്​ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karachigunman attackworld newsmalayalam newsChinese Consulate
News Summary - 2 Killed As Gunmen Attack Chinese Consulate In Karachi - World News
Next Story