Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാകിസ്​താനിൽ കാണാതായി

text_fields
bookmark_border
indian-highcommision
cancel

ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലെ രണ്ട്​ ഉദ്യോഗസ്ഥരെ പാകിസ്​താനിൽ കാണാതായതായി റിപ്പോർട്ട്​. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ്​ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. തിങ്കളാഴ്​ച രാവിലെ എട്ട്​ മണി മുതലാണ്​ ഇരുവരേയും കാണാതായത്​. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന്​ ഇന്ത്യ പാകിസ്​താനോട്​ ആവശ്യപ്പെട്ടു. 

നേരത്തെ ചാരവൃത്തി ആരോപിച്ച്​ രണ്ട്​ പാകിസ്​താൻ ഉദ്യോഗസ്ഥരെ ഇന്ത്യ നാടുകടത്തിയിരുന്നു. ഇതേ തുടർന്ന്​ ഇന്ത്യൻ ഹൈക്കമീഷൻ ഉദ്യോഗസ്ഥരെ പാകിസ്​താൻ രഹസ്യാന്വേഷണ ഏജൻസി വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഇന്ത്യയുടെ നടപടിക്ക്​ തിരിച്ചടിയായി രണ്ട്​ ഉദ്യോഗസ്ഥരെ പാകിസ്​താൻ തിരിച്ചയക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഒൗദ്യോഗിക ആവശ്യത്തിനായി പോയ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ കാണാതായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 Indian High Commission Officials in Islamabad Missing-India news
Next Story