അധ്യാപകെൻറ പീഡനത്തിനെതിരെ പരാതി: ധാക്കയിൽ 19 കാരിയെ തീകൊളുത്തി കൊന്നു
text_fieldsധാക്ക: ബംഗ്ലാദേശിൽ പ്രധാനാധ്യാപകെൻറ ലൈംഗിക പീഡനത്തിനെതിരെ പരാതി നൽകിയ 19 കാരിയെ സഹപാഠികൾ തീ കൊളുത്തി കൊന്നു. ധാക്കയിൽ നിന്ന് 100 മൈൽ അകലെയുള്ള ഫെനി എന്ന ഗ്രാമത്തിൽ താമസിക്കുന്ന നുസ്റത് ജഹാൻ റാഫി ആണ് സ്കൂളിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്. ഇ സ്ലാമിക സ്കൂളിലെ ഹെഡ്മാസ്റ്റർ സിറാജുദ്ദൗള ഓഫിസിലേക്ക് വിളിച്ചു ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.മാർച്ച് 27നാണ് സംഭവം.
നുസ്റത് പ്രാദേശിക പൊലീസിൽ പരാതിപ്പെട്ടു. പരാതി സ്വീകരിക്കുന്നതിന് പകരം നുസ്റത്തിെൻറ ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമുയർന്നു.
തുടർന്ന് ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. അയാളുടെ മോചനത്തിനായി നിരവധി പേർ തെരുവിലിറങ്ങി. ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് സ്കൂളിൽ പരീക്ഷയെഴുതാനെത്തിയ നുസ്റത്തിനെ സഹപാഠികളായ വിദ്യാർഥിനികൾ തെറ്റിദ്ധരിപ്പിച്ച് ടെറസിലെത്തിക്കുകയും ഹെഡ്മാസ്റ്റർക്കെതിരായ പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരാതി പിൻവലിക്കാൻ അവൾ തയാറായില്ല. തുടർന്ന് നുസ്റത്തിനെ മർദ്ദിച്ചു. മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി.
സഹോദരെൻറ മൊബൈലിൽ റെക്കോർഡ് ചെയ്ത നുസ്റത്തിെൻറ മരണമൊഴിയാണ് പ്രതികളെ പിടികൂടാൻ കാരണമായത്. ക്രൂരതക്കു പിന്നിലെ ഒരാളെ പോലും സംരക്ഷിക്കില്ലെന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വ്യക്തമാക്കി. നുസ്റത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.