മധ്യ ഫിലിപ്പീൻസിൽ മണ്ണിടിച്ചിലിൽ 18 മരണം; നിരവധി പേരെ കാണാതായി
text_fieldsമനില: 88 പേരുടെ ജീവനെടുത്ത മാങ്ഖൂട്ട് ചുഴലിക്കാറ്റ് ഭീതി വിെട്ടാഴിയുംമുമ്പ്, മധ്യ ഫിലിപ്പീൻസിലെ സെബു പ്രവിശ്യയിലെ നാഗാ സിറ്റിയിൽ ശക്തമായ മണ്ണിടിൽ. മണ്ണിടിച്ചിലിൽ 18 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. 30ലേറെ വീടുകൾ തകരുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മണ്ണിടിച്ചിലിൽ പെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്. 64ലേറെ പേരെ കാണാതായതായി നാഗാ സിറ്റി മേയർ ക്രിസ്റ്റീൻ വനേസ പറഞ്ഞു. അവർ ജീവനോടെയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും അവർ സൂചിപ്പിച്ചു.
ഫിലിപ്പീൻസിെൻറ വടക്കൻ മേഖലകളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വടക്കൻ മേഖലയിലെ ഇതോഗോൺ നഗരത്തിലെ സ്വർണഖനിക്കടുത്ത് മണ്ണിടിച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്.
നിരവധിപേർ ഇവിടെ കുടുങ്ങിക്കിടക്കുകയാണത്രെ.
