Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിലെ...

ഇന്തോനേഷ്യയിലെ ബോട്ടപകടം:  കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

text_fields
bookmark_border
ഇന്തോനേഷ്യയിലെ ബോട്ടപകടം:  കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
cancel

ജകാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ 17 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തിങ്കളാഴ്ച പുനരാരംഭിച്ചു. ഞായറാഴ്ച ബോട്ട് കത്തിയുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചിരുന്നു. 260 പേരുമായി ജകാര്‍ത്തയില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ടിദുങ്ങിലേക്ക് പുറപ്പെട്ട സാഹ്രോ എക്സ്പ്രസ് എന്ന ബോട്ടിന് തീപിടിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ 224 പേരില്‍ 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പുതുവത്സരം ആഘോഷിക്കാനായി യാത്ര പുറപ്പെട്ടവരില്‍ അധികവും ഇന്തോനേഷ്യന്‍ വംശജരാണ്. രക്ഷാപ്രവര്‍ത്തനത്തിന് അഞ്ചു കപ്പലുകളും സ്പീഡ് ബോട്ടുകളും റബര്‍ ബോട്ടുകളും വിന്യസിച്ചതായി ജകാര്‍ത്ത രക്ഷാപ്രവര്‍ത്തന ഏജന്‍സി ഉദ്യോഗസ്ഥന്‍ ഡിറ്റോ പറഞ്ഞു. മരിച്ച 23 പേരില്‍ 20 പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലാണ് കണ്ടത്തെിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indonesia Boat
News Summary - 17 Still Missing After Indonesia Boat Fire Kills 23
Next Story