കു​ർ​ദി​ഷ്​ മേ​ഖ​ല​യി​ൽ തു​ർ​ക്കി​യു​ടെ ആ​ക്ര​മ​ണം; 15 മ​ര​ണം

  • കുർദുകളെ സിറിയയിൽ നിന്ന്​ തുരത്തുമെന്ന്​ ഉർദുഗാൻ

09:43 AM
10/10/2019
Turkish-attack

റാ​സ്​ അ​ൽ ഐ​ൻ: സി​റി​യ​യി​ലെ കു​ർ​ദി​ഷ്​​ മേ​ഖ​ല​യി​ൽ തു​ർ​ക്കി​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 40ഓ​ളം പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യു​മാ​ണ്​ റി​പ്പോ​ർ​ട്ട്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ എ​ട്ടു​പേ​ർ വ​ട​ക്കു കി​ഴ​ക്ക​ൻ സി​റി​യ​യി​ലെ കു​ർ​ദ്​ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മേ​ഖ​ല​യി​ലെ പൗ​ര​ന്മാ​രാ​ണ്. 

ആ​ക്ര​മ​ണ​ത്തി​ൽ ക്വാ​മി​ഷ്​​ലി ന​ഗ​ര​ത്തി​ലെ ര​ണ്ടു​ പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സി​റി​യ​ൻ ഒ​ബ്​​സ​ർ​വേ​റ്റ​റി ഫോ​ർ ഹ്യൂ​മ​ൺ റൈ​റ്റ്​​സ്​ വ്യ​ക്ത​മാ​ക്കി​യ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ.​എ​ഫ്.​പി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു. കു​ർ​ദു​ക​ൾ കു​ടു​ത​ല​ു​ള്ള തു​ർ​ക്കി-​സി​റി​യ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്താ​ണ്​ യു​ദ്ധ​വി​മാ​ന​ങ്ങ​ളും പീ​ര​ങ്കി​ക​ളും ഉ​പ​യോ​ഗി​ച്ച്​ തു​ർ​ക്കി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്​. വ്യോ​മാ​ക്ര​മ​ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​ണ്​ ഉ​ണ്ടാ​യ​ത്. അ​തേ​സ​മ​യം, ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക്​ ഫോ​ഴ്​​സി​​െൻറ അ​ധീ​ന​ത​യി​ലു​ള്ള സി​റി​യ​ൻ ന​ഗ​ര​മാ​യ റാ​സ്​ അ​ൽ ഐ​നി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്​​ത​തി​ട്ടു​ണ്ട്.

തു​ർ​ക്കി​യു​ടെ ദ​ക്ഷി​ണാ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു​ള്ള​ കു​ർ​ദ്​ സ്വാ​ധീ​ന മേ​ഖ​ല​യെ ‘ഭീ​ക​ര​വാ​ദ ഇ​ട​നാ​ഴി’ എ​ന്നാ​ണ്​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ ഉ​ർ​ദു​ഗാ​ൻ വി​ശേ​ഷി​പ്പി​ച്ച​ത്. ഇൗ ​പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ്​ ത​​െൻറ ല​ക്ഷ്യ​മെ​ന്ന്​ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

കു​ർ​ദു​ക​ളെ ഒാ​ടി​ച്ച്​ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങി​വ​രാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ൽ നി​ന്ന്​ യു.​എ​സ്​ സൈ​ന്യം പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ്​ തു​ർ​ക്കി ആ​ക്ര​മ​ണം ശ​ക്​​ത​മാ​ക്കി​യ​ത്. 

Loading...
COMMENTS