കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ബസുകൾ ആക്രമിച്ച് ആയുധധാരിക ൾ 14 യാത്രക്കാരെ വെടിവെച്ചുകൊന്നു. അർധസൈനിക വിഭാഗങ്ങളുെട വേഷം ധരിച്ചാണ് ആയുധങ് ങളുമേന്തി 20 ഓളം അക്രമികളെത്തിയത്.
തെക്കുപടിഞ്ഞാറൻ ബലൂചിസ്താനിലെ ഒർമാറ മേഖ ലയിലാണ് സംഭവം. അക്രമികൾ ബസുകൾ തടഞ്ഞുനിർത്തി തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് യാത്രക്കാരെ പുറത്തിറക്കി കൈകൾ ബന്ധിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി വെടിവെക്കുകയായിരുന്നു.
രണ്ടുപേർ ആക്രമികളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവമെന്ന് പ്രവിശ്യ വിവരാവകാശ മന്ത്രി സഹൂർ ബുലേദി പറഞ്ഞു. കറാച്ചിയിലെ ഗ്വാദർ തുറമുഖത്തുനിന്നാണ് യാത്രക്കാരുമായി ബസുകൾ പുറപ്പെട്ടത്.
യാത്രാരേഖകളും ഐഡൻറിറ്റി കാർഡും പരിശോധിച്ചപ്പോൾ കൊല്ലപ്പെട്ടവർ ബലൂച് സ്വദേശികളല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകൾക്കും തലക്കാണ് വെടിയേറ്റത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശത്താണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ കോസ്റ്റ്ഗാർഡ്, നാവികസേന ഉദ്യോഗസ്ഥരുമുണ്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ബലൂചിസ്താനിലെ വിമത വിഭാഗമായ ബലൂജ് രാജി ആജോയ് സൻജാർ ഏറ്റെടുത്തു. ബലൂചിസ്താനിൽ സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വർഷങ്ങളായി ആക്രമണം നടത്തുന്ന വിഭാ