അഫ്ഗാനിസ്ഥാനിൽ യു.എസ് ബോംബാക്രമണത്തിൽ 13 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
text_fieldsകാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ വ്യോമാക്രമണത്തിൽ 13 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിലെ അച്ചിൻ ജില്ലയിലെ നാഗഹാർ പ്രവിശ്യയിലാണ് കഴിഞ്ഞയാഴ്ച യു.എസ് ആക്രമണം നടത്തിയത്. ഇന്ത്യക്കാർ കൊല്ലപ്പെട്ടത് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയുടെ ദേശീയ അന്വേഷണ എജൻസിയായ എൻ.െഎ.എ ഇൗ വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് 21 പേരടങ്ങിയ സംഘം അഫ്ഗാനിലെ െഎ.എസ് മേഖലയിലേക്ക് പോയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവരിൽ രണ്ട് പേർ ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. അമേരിക്ക കഴിഞ്ഞാഴ്ച നടത്തിയ ആക്രമണത്തിൽ ഇവരിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതും എൻ.െഎ.എ പരിശോധിച്ച് വരികയാണ്.
പ്രദേശത്തേക്ക് നേരിട്ട് കടന്ന് ചെല്ലാൻ എൻ.െഎ.എക്ക് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇൗ സാഹചര്യത്തിൽ ഇൻറർപോൾ അടക്കമുള്ള രാജ്യാന്തര എജൻസിയുടെ സഹായം തേടാനുള്ള നീക്കത്തിലാണ് എൻ.െഎ.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
