അഫ്ഗാനിസ്താനിൽ 12 ഭീകരരെ വധിച്ചു; 16 ഗ്രാമവാസികളെ മോചിപ്പിച്ചു

14:30 PM
20/10/2019
afghan-army-201019.jpg

കാബൂൾ: വടക്കൻ അഫ്ഗാനിസ്താനിലെ ബാഗ്ലാൻ പ്രവിശ്യയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 12 താലിബാൻ ഭീകരരെ വധിച്ചു. ഇവരുടെ പിടിയിലുണ്ടായിരുന്ന 16 ഗ്രാമവാസികളെ മോചിപ്പിച്ചു. ഒക്ടോബർ 16നായിരുന്നു സൈനിക നീക്കം.

താലിബാന്‍റെ മുതിർന്ന കമാൻഡർ ഖ്വാരി ബക്ത്യാർ ഉൾപ്പടെ 24 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും സൈന്യം അറിയിച്ചു.   

എന്നാൽ, സൈന്യത്തിന്‍റെ വാദം താലിബാൻ വക്താവ് നിഷേധിച്ചു. സൈന്യത്തിന് നേരെ തങ്ങൾ തിരിച്ചടിച്ചതായും താലിബാൻ അവകാശപ്പെട്ടു. 

 

 

Loading...
COMMENTS