Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​െകാലയാളി പുടിൻ വില കൊടുക്കേണ്ടിവരുമെന്ന്​​ ബൈഡൻ; അംബാസഡറെ തിരിച്ചുവിളിച്ച്​ റഷ്യ- ശീത യുദ്ധം വീണ്ടും?
cancel
Homechevron_rightNewschevron_rightWorldchevron_right'​െകാലയാളി പുടിൻ വില...

'​െകാലയാളി പുടിൻ വില കൊടുക്കേണ്ടിവരു'മെന്ന്​​ ബൈഡൻ; അംബാസഡറെ തിരിച്ചുവിളിച്ച്​ റഷ്യ- ശീത യുദ്ധം വീണ്ടും?

text_fields
bookmark_border

വാഷിങ്​ടൺ: ഡോണൾഡ്​ ട്രംപിന്‍റെ പിൻഗാമിയായി ജോ ബൈഡൻ എത്തിയതോടെ യു.എസ്​- റഷ്യ ബന്ധം കൂടുതൽ ഉഷ്​മളമാകുമെന്ന്​ പ്രവചിച്ചവർക്ക്​ തെറ്റി. ബുധനാഴ്​ച റഷ്യൻ പ്രസിഡന്‍റിനെതിരെ ബൈഡൻ നടത്തിയ പ്രസ്​താവനയോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ കൊമ്പുകോർക്കൽ വീണ്ടും പഴയകാലത്തോളം ശക്​തമായി.

കൊലയാളി പുടിൻ വില കൊടുക്കേണ്ടിവരുമെന്നായിരുന്നു ​അമേരിക്കൻ​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെ കുറിച്ച്​ അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രതികരണം. യു.എസ്​ ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ നേതാവ്​ ഇടപെട്ടുവെന്ന ഇന്‍റലിജൻസ്​ റിപ്പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവ്​ അലക്​സി നാവൽനിക്ക്​ വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന്​ കരുതുന്ന​ു​ണ്ടോയെന്ന്​ ചോദിച്ചപ്പോൾ അതെയന്ന്​ മറുപടി നൽകി. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാൻ അടുത്തിടെ അമേരിക്ക തീരുമാനമെടുത്ത സാഹചര്യത്തിൽ പ്രതികരണം ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്​തതതോടെ റഷ്യ രംഗത്തെത്തി.

അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അ​േന്‍റാനോവിനെ മോസ്​കോയിലേക്ക്​ വിളിച്ചുവരുത്തിയ അധികൃതർ വിശദീകരണം തേടി. ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വീണ്ടും വഷളാകുന്നതിന്‍റെ ഉത്തരവാദിത്വം പൂർണമായി അമേരിക്കക്കാകുമെന്ന്​ റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റ്യാബ്​കോവ്​ പറഞ്ഞു.

നേരത്തെ റഷ്യൻ പ്രസിഡന്‍റിനെതിരെ മുൻ പ്രസിഡന്‍റ്​ ട്രംപ്​ കാര്യമായി എതിർപ്​ പ്രകടിപ്പിച്ചിരുന്നില്ല. സമാനമായി, പുടിൻ കൊലയാളിയാണോയെന്ന്​ 2017ൽ ട്രംപിനോട്​ ​മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അമേരിക്ക അത്ര ശുദ്ധമാണോ എന്നായിരുന്നു മറുപടി.

2016ലെ യു.എസ്​ തെരഞ്ഞെടുപ്പിൽ ട്രംപിന്​ അനുകൂലമായി വോട്ടുറപ്പിക്കാൻ റഷ്യ ശ്രമം നടത്തിയെന്നാണ്​ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്​. ആരോപണം റഷ്യ തള്ളിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaJoe BidenKiller PutinWill Pay A Price
News Summary - As Biden Says "Killer" Putin Will "Pay A Price", Russia Recalls Envoy
Next Story