Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പു​തി​യ ഭൂ​പ​ടം...

text_fields
bookmark_border
പു​തി​യ ഭൂ​പ​ടം...
cancel
camera_alt

‘മെ​ർ​ക്കേ​റ്റ​ർ’ ഭൂ​പ​ട​ത്തി​ലെയും (ഇടത്) ‘ഈക്വൽ എർത്ത്’ ഭൂപടത്തിലെയൂം ആഫ്രിക്കൻ ഭൂഖണ്ഡം

നൂറ്റാണ്ടുകളായി ലോകത്തിന്റെ മനസ്സിലുള്ള ഭൂമിശാസ്ത്ര ചിത്രം തിരുത്തപ്പെടുകയാണ്. ആഫ്രിക്ക ഉൾപ്പെടെയുള്ള ഭൂഖണ്ഡങ്ങളുടെ യഥാർഥ വിസ്തൃതി തെറ്റായി അവതരിപ്പിക്കുന്ന പരമ്പരാഗത ‘മെർക്കേറ്റർ ഭൂപട’ത്തിന് പകരം കൂടുതൽ കൃത്യതയുള്ള ‘ഈ​ക്വ​ൽ എ​ർ​ത്ത്’ ​ഭൂപടത്തിന് യു.എൻ അംഗീകാരം നൽകിയിരിക്കുന്നു. ഇതോടെ, യൂറോപ്യൻ അധീശത്വത്താൽ ആഫ്രിക്ക ഉൾപ്പെടെയുള്ള ഭൂവിഭാഗങ്ങൾ ഭൂപടത്തിൽ നേരിട്ട വിവേചനങ്ങൾക്ക് അറുതിയാകുന്നു. അതോടൊപ്പം, ഭൗമ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമാവുകയും ചെയ്തിരിക്കുന്നു

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പാ​ണ് ഗ്രീ​ൻ​ലാ​ൻ​ഡ്. ഉ​ത്ത​ര അ​റ്റ്ലാ​ന്റി​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​മ​ഹാ​ദ്വീ​പി​ന്റെ വി​സ്തൃ​തി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് ഏ​താ​ണ്ട് 22 ല​ക്ഷം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണ്. ഭൂ​മി​യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​ഖ​ണ്ഡം ആ​ഫ്രി​ക്ക​യാ​ണ്. 55ഓ​ളം രാ​ജ്യ​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന ഈ ​ഭൂ​ഖ​ണ്ഡ​ത്തി​ന്റെ വി​സ്തൃ​തി 3.03 കോ​ടി ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ. മ​റ്റൊ​രു​ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ ഗ്രീ​ൻ​ലാ​ൻ​ഡി​നേ​ക്കാ​ൾ 14 മ​ട​ങ്ങ് വി​സ്തൃ​തി​യു​ണ്ട് ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ന്. എ​ന്നാ​ൽ, നി​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള ഭൂ​പ​ട​മൊ​ന്ന് ശ്ര​ദ്ധി​ക്കൂ​ ; ഗ്രീ​ൻ​ലാ​ൻ​ഡും ആ​ഫ്രി​ക്ക​യും ഒ​രേ വ​ലു​പ്പ​ത്തി​ലാ​യി​രി​ക്കും അ​തി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ടാ​വു​ക! നാം ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ‘മെ​ർ​ക്കേ​റ്റ​ർ’ ഭൂ​പ​ട​ത്തി​ന്റെ പ​രി​മി​തി​യാ​ണി​ത്. പ​ല രാ​ജ്യ​ങ്ങ​ളും അ​തി​ന്റെ യ​ഥാ​ർ​ഥ വ​ലു​പ്പ​ത്തി​ല​ല്ല ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്; ഗോ​ളാ​കൃ​തി​യി​ലു​ള്ള ഭൂ​മി​യെ പ​ര​ന്നൊ​രു പ്ര​ത​ല​ത്തി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ സം​ഭ​വി​ച്ച ‘പ്രൊ​ജ​ക്ഷ​ൻ ത​ക​രാ​റാ’​ണ് ഇ​തി​ന് കാ​ര​ണം.

ഇ​ങ്ങ​നെ​യൊ​രു വ​ലി​യ അ​പാ​ക​ത​യു​ള്ള ഭൂ​പ​ട​മാ​ണ് നാ​ല് നൂ​റ്റാ​ണ്ടു​ക​ളാ​യി ലോ​ക​ത്ത് ഉ​​പ​യോ​ഗ​ത്തി​ലു​ള്ള​തെ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? സ്കൂ​ൾ ക്ലാ​സ് മു​റി​ക​ളി​ലും ഓ​ഫി​സു​ക​ളു​ടെ ചു​വ​രു​ക​ളി​ലും ഓ​ൺ​ലൈ​ൻ മാ​പ്പു​ക​ളി​ലും കാ​ല​ങ്ങ​ളാ​യി ന​മ്മ​ൾ ക​ണ്ടു​പ​രി​ച​യി​ച്ച ലോ​ക​ഭൂ​പ​ടം ഭൂ​മി​യു​ടെ യ​ഥാ​ർ​ഥ രൂ​പ​ത്തെ അ​തേ​പ​ടി കാ​ണി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​തു​കൊ​ണ്ടു​ത​ന്നെ, ഭൂ​പ​ടം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‍ക​രി​ക്ക​ണ​മെ​ന്ന​ത് കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ചും, മെ​ർ​ക്കേ​റ്റ​ർ ഭൂ​പ​ട​ത്തി​ൽ വ​ല്ലാ​തെ ചു​രു​ങ്ങി​പ്പോ​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​ണ് ഈ ​ആ​വ​ശ്യം പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച​ത്.

അറബ് ഭൂമി ശാസ്ത്രജ്ഞനായിരുന്ന അൽ ഇദ്‍രീസിയുടെ (1100-1165) ലോകഭൂപടം. ഇതിൽ തെക്കും വടക്കും നിലവിലുള്ള രീതിയുടെ നേരെ വിപരീത സ്വഭാവത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്

സെ​പ്റ്റം​ബ​ർ നാ​ലി​ന് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ടോ​ഗോ മു​ന്നോ​ട്ടു​വെ​ച്ച ‘ഭൂ​പ​ടം കൃ​ത്യ​പ്പെ​ടു​ത്തു​ക (ക​റ​ക്ട് ദി ​മാ​പ്പ്)’ എ​ന്ന പ്ര​മേ​യം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പൊ​തു​സ​ഭ പാ​സാ​ക്കി. ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ ആ​പേ​ക്ഷി​ക വി​സ്തൃ​തി കൂ​ടു​ത​ൽ യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ കാ​ണി​ക്കു​ന്ന ‘ഈ​ക്വ​ൽ എ​ർ​ത്ത്’ പോ​ലു​ള്ള മാ​പ്പു​ക​ളെ​യാ​ണ് യു.​എ​ൻ പ്ര​മേ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ, സ​ർ​ക്കാ​റു​ക​ൾ, അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ, സാ​ങ്കേ​തി​ക ക​മ്പ​നി​ക​ൾ എ​ന്നി​വ ഭൂ​പ​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഇ​ത്ത​രം രീ​തി​ക​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും യു.​എ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നി​ഷ്പ​ക്ഷ​മ​ല്ലാ​ത്ത ലോ​ക​ഭൂ​പ​ടം

ഫ്ലെ​മി​ഷ് കാ​ർ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന ജെ​റാ​ർ​ഡ​സ് മെ​ർ​ക്കേ​റ്റ​ർ 1569ലാ​ണ് നാം ​ഇ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന മാ​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. മെ​ർ​ക്കാ​ർ​ട്ട​ർ പ്രൊ​ജ​ക്ഷ​ൻ എ​ന്ന​റി​യ​പ്പെ​ട്ട ആ ​ഭൂ​പ​ടം പ്ര​ധാ​ന​മാ​യും സ​മു​ദ്ര​യാ​ത്ര​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക​പ്പ​ലു​ക​ൾ​ക്ക് സ്ഥി​ര​ദി​ശ​യി​ലു​ള്ള യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ ഭൂ​പ​ട​ത്തി​ൽ നേ​രാ​യ രേ​ഖ​ക​ളാ​യി കാ​ണാ​ൻ ക​ഴി​യു​ന്ന​ത് അ​തി​ന്റെ വ​ലി​യ നേ​ട്ടം ത​ന്നെ​യാ​യി​രു​ന്നു. ആ ​നി​ല​യി​ൽ അ​തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യു​മു​ണ്ടാ​യി. എ​ന്നാ​ൽ, പ്ര​ശ്നം മ​റ്റൊ​ന്നാ​യി​രു​ന്നു: മു​മ്പ് സൂ​ചി​പ്പി​ച്ച​തു​പോ​ലെ, ഗോ​ളാ​കൃ​തി​യി​ലു​ള്ള ഭൂ​മി​യെ ഒ​രു പ​ര​ന്ന ച​തു​ര​ത്തി​ലേ​ക്ക് പ​ക​ർ​ത്തു​മ്പോ​ൾ എ​വി​ടെ​യെ​ങ്കി​ലും രൂ​പ​മോ വി​സ്തൃ​തി​യോ ദൂ​ര​മോ ദി​ശ​യോ വ​ള​ച്ചൊ​ടി​ക്ക​പ്പെ​ടും.

മെ​ർ​ക്കേ​റ്റ​ർ പ്രൊ​ജ​ക്ഷ​നി​ൽ, ഭൂ​മ​ധ്യ​രേ​ഖ​യി​ൽ​നി​ന്ന് ധ്രു​വ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്തോ​റും ഭൂ​വി​ഭാ​ഗ​ങ്ങ​ളു​ടെ ദൃ​ശ്യ​വ​ലു​പ്പം അ​സാ​ധാ​ര​ണ​മാ​യി വ​ർ​ധി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഗ്രീ​ൻ​ലാ​ൻ​ഡ് ആ​ഫ്രി​ക്ക​യു​ടെ അ​ത്ര​ത​ന്നെ വ​ലു​പ്പ​മു​ള്ള പ്ര​ദേ​ശ​മാ​യി തോ​ന്നു​ന്ന​ത്. ഈ ​വി​ക​ല​ത ഗ്രീ​ൻ​ലാ​ൻ​ഡി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. യൂ​റോ​പ്പും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഉ​യ​ർ​ന്ന അ​ക്ഷാം​ശ പ്ര​ദേ​ശ​ങ്ങ​ളും യ​ഥാ​ർ​ഥ​ത്തേ​ക്കാ​ൾ വ​ലു​താ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​മ്പോ​ൾ, ഭൂ​മ​ധ്യ​രേ​ഖ​യോ​ട് അ​ടു​ത്ത ആ​ഫ്രി​ക്ക, തെ​ക്കേ അ​മേ​രി​ക്ക, ദ​ക്ഷി​ണ-​തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും താ​ര​ത​മ്യേ​ന ചെ​റു​താ​യി കാ​ണ​പ്പെ​ടു​ന്നു.

ഇ​ത് വെ​റു​മൊ​രു ഗ​ണി​ത​പ്ര​ശ്ന​മ​ല്ലെ​ന്നാ​ണ് മെ​ർ​ക്കേ​റ്റ​ർ ഭൂ​പ​ട​ത്തി​ന്റെ വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി ഒ​രേ രീ​തി​യി​ലു​ള്ള ലോ​ക​ഭൂ​പ​ടം കാ​ണു​ന്ന മ​നു​ഷ്യ​രു​ടെ മ​ന​സ്സി​ൽ രാ​ജ്യ​ങ്ങ​ളു​ടെ​യും ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ​യും വ​ലു​പ്പം, കേ​ന്ദ്ര​സ്ഥാ​നം, പ്രാ​ധാ​ന്യം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണ രൂ​പ​പ്പെ​ടാം. ആ​ഫ്രി​ക്ക​യു​ടെ യ​ഥാ​ർ​ഥ വി​സ്തൃ​തി ദൃ​ശ്യ​പ​ര​മാ​യി ചെ​റു​താ​ക്ക​പ്പെ​ട്ട​ത് വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക ത​ല​ങ്ങ​ളി​ൽ ഭൂ​ഖ​ണ്ഡ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ പൊ​തു​ബോ​ധ​ത്തി​ന് വ​ഴി​വെ​ച്ചു​വെ​ന്നാ​ണ് ‘ക​റ​ക്ട് ദി ​മാ​പ്പ്’ പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ലു​ള്ള വാ​ദം.

ടോ​ഗോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​മേ​യ​വും ഇ​ത്ത​രം ഭൂ​പ​ട അ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​പ​ര​വും സാം​സ്കാ​രി​ക​വും ഭൗ​മ​രാ​ഷ്ട്രീ​യ​വു​മാ​യ ദീ​ർ​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, മെ​ർ​ക്കേ​റ്റ​ർ ത​ന്നെ ആ​ഫ്രി​ക്ക​യെ ചെ​റു​താ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഭൂ​പ​ടം നി​ർ​മി​ച്ച​തെ​ന്ന അ​ർ​ഥ​ത്തി​ൽ ഇ​ത് വാ​യി​ക്ക​രു​ത്. 16ാം നൂ​റ്റാ​ണ്ടി​ൽ സ​മു​ദ്ര​നാ​വി​ഗേ​ഷ​ൻ എ​ന്ന പ്ര​ത്യേ​ക ആ​വ​ശ്യ​ത്തി​ന് മി​ക​ച്ച പ​രി​ഹാ​ര​മാ​യി​രു​ന്നു ആ ​പ്രൊ​ജ​ക്ഷ​ൻ. പ്ര​ശ്നം, അ​തി​നാ​യി രൂ​പ​പ്പെ​ടു​ത്തി​യ മാ​തൃ​ക പി​ന്നീ​ട് ലോ​ക​ത്തി​ന്റെ പൊ​തു​വാ​യ രാ​ഷ്ട്രീ​യ-​വി​ദ്യാ​ഭ്യാ​സ ഭൂ​പ​ട​മാ​യി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​തി​ലാ​ണ്. ഇ​പ്പോ​ൾ അ​തി​നൊ​രു താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്. അ​താ​ണ് ഈ​ക്വ​ൽ എ​ർ​ത്ത്.

‘ഈ​ക്വ​ൽ എ​ർ​ത്ത്’ പ​രി​ഹാ​ര​മോ?

മെ​ർ​ക്കേ​റ്റ​റി​ന്റെ വി​സ്തൃ​തി വി​ക​ല​ത​ക്ക് പ​രി​ഹാ​ര​മാ​യി നി​ര​വ​ധി ഭൂ​പ​ട മാ​തൃ​ക​ക​ൾ മു​ൻ​കാ​ല​ത്തു​ത​ന്നെ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ലൊ​ന്ന് ഗാ​ൽ-​പീ​റ്റേ​ഴ്സ് പ്രൊ​ജ​ക്ഷ​ൻ ആ​യി​രു​ന്നു. ജെ​യിം​സ് ഗാ​ൽ എ​ന്ന സ്കോ​ട്ടി​ഷ് പു​രോ​ഹി​ത​നും ജ​ർ​മ​ൻ ച​രി​ത്ര​കാ​ര​നാ​യ അ​ർ​നോ പീ​റ്റേ​ഴ്സു​മാ​ണ് വെ​വ്വേ​റെ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ഈ ​ഭൂ​പ​ടം ത​യാ​റാ​ക്കി​യ​ത്. 1855ൽ ​ജെ​യിം​സ് ഗാ​ൽ ഈ ​ഭൂ​പ​ടം അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ അ​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. 1960ക​ളി​ൽ അ​ർ​നോ പീ​റ്റേ​ഴ്സ് അ​തി​നെ ചി​ല ഭേ​ദ​ഗ​തി​ക​ളോ​ടെ പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭൂ​വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ര​സ്പ​ര വി​സ്തൃ​തി അ​ത് ശ​രി​യാ​യി കാ​ണി​ച്ചെ​ങ്കി​ലും രാ​ജ്യ​ങ്ങ​ളു​ടെ രൂ​പം നീ​ണ്ട​തും അ​സ്വാ​ഭാ​വി​ക​വു​മാ​കു​ന്നു​വെ​ന്ന വി​മ​ർ​ശ​നം അ​തി​നെ​തി​രെ ഉ​യ​ർ​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​ൻ കാ​ർ​ട്ടോ​ഗ്രാ​ഫ​ർ ടോം ​പാ​റ്റേ​ഴ്സ​ൺ, സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റും ഭൂ​പ​ട വി​ദ​ഗ്ധ​നു​മാ​യ ബോ​യാ​ൻ ഷാ​വ്രി​ച്ച്, ആ​സ്ട്രേ​ലി​യ​യി​ലെ മോ​ണാ​ഷ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബെ​ർ​ണാ​ഡ് ജെ​ന്നി എ​ന്നി​വ​ർ ചേ​ർ​ന്ന് ഈ​ക്വ​ൽ എ​ർ​ത്ത് പ്രൊ​ജ​ക്ഷ​ൻ വി​ക​സി​പ്പി​ച്ച​ത്. 2018ൽ ​അ​വ​രു​ടെ ഗ​വേ​ഷ​ണം പ്ര​സി​ദ്ധീ​ക​രി​ച്ചു. ലോ​ക​ഭൂ​പ​ട​ത്തി​ൽ രാ​ജ്യ​ങ്ങ​ളു​ടെ​യും ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ​യും യ​ഥാ​ർ​ഥ വി​സ്തീ​ർ​ണം കൃ​ത്യ​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഭൂ​പ​ട​രീ​തി​യാ​ണ് ‘ഈ​ക്വ​ൽ എ​ർ​ത്ത് പ്രൊ​ജ​ക്ഷ​ൻ’. വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ബി​ൻ​സ​ൺ ഭൂ​പ​ട​ത്തി​ന്റെ രൂ​പ​ക​ൽ​പ​ന​യി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് പു​തി​യ രീ​തി വി​ക​സി​പ്പി​ച്ച​ത്. എ​ന്നാ​ൽ, റോ​ബി​ൻ​സ​ൺ ഭൂ​പ​ട​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ​യും രാ​ജ്യ​ങ്ങ​ളു​ടെ​യും ആ​പേ​ക്ഷി​ക വി​സ്തീ​ർ​ണം നി​ല​നി​ർ​ത്താ​ൻ ഈ​ക്വ​ൽ എ​ർ​ത്ത് പ്രൊ​ജ​ക്ഷ​ന് ക​ഴി​യും.

ലോ​ക​ഭൂ​പ​ട​ത്തി​ൽ ഭൂ​മ​ധ്യ​രേ​ഖ​ക്ക് സ​മീ​പ​മു​ള്ള ആ​ഫ്രി​ക്ക, തെ​ക്കേ അ​മേ​രി​ക്ക തു​ട​ങ്ങി​യ ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ ആ​പേ​ക്ഷി​ക വി​സ്തീ​ർ​ണം ശ​രി​യാ​യി പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ഈ​ക്വ​ൽ എ​ർ​ത്ത് പ്രൊ​ജ​ക്ഷ​ന് ക​ഴി​യും. വ​ട​ക്ക​ൻ അ​ക്ഷാം​ശ​ങ്ങ​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി വ​ലു​താ​യി കാ​ണ​പ്പെ​ടു​ന്ന പ്ര​ശ്ന​വും ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാം. ഭൂ​മി​യു​ടെ ഗോ​ളാ​കൃ​തി​യെ ഓ​ർ​മി​പ്പി​ക്കു​ന്ന വ​ള​ഞ്ഞ പു​റം​വ​ര​ക​ളും നേ​ർ ദി​ശ​യി​ലു​ള്ള അ​ക്ഷാം​ശ രേ​ഖ​ക​ളും ഈ ​ഭൂ​പ​ട​ത്തി​ന്റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. അ​ക്ഷാം​ശ രേ​ഖ​ക​ൾ നേ​ർ​ദി​ശ​യി​ലാ​യ​തി​നാ​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ഭൂ​മ​ധ്യ​രേ​ഖ​യി​ൽ​നി​ന്ന് എ​ത്ര​ത്തോ​ളം വ​ട​ക്കോ തെ​ക്കോ സ്ഥി​തി​ചെ​യ്യു​ന്നു​വെ​ന്ന് മ​ന​സ്സി​ലാ​ക്കാ​നും ക​ഴി​യും. അ​തേ​സ​മ​യം, ഈ​ക്വ​ൽ എ​ർ​ത്ത് പ്രൊ​ജ​ക്ഷ​നും പൂ​ർ​ണ​മാ​യും പി​ഴ​വു​ക​ളി​ല്ലാ​ത്ത ഭൂ​പ​ട​മ​ല്ല.

ഭൂ​മി​യു​ടെ ഗോ​ളാ​കൃ​തി​യി​ലു​ള്ള ഉ​പ​രി​ത​ല​ത്തെ പ​ര​ന്ന പ്ര​ത​ല​ത്തി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ ചി​ല ആ​കൃ​തി​വ്യ​ത്യാ​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കി​ല്ല. ഒ​രു ഗോ​ള​ത്തെ കീ​റു​ക​യോ വ​ലി​ക്കു​ക​യോ ചെ​യ്യാ​തെ സ​മ​ത​ല​ത്തി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത ഓ​റ​ഞ്ചി​ന്റെ തൊ​ലി​യോ​ടാ​ണ് കാ​ർ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഈ ​പ്ര​ശ്ന​ത്തെ ഉ​പ​മി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തെ​യും അ​തു​പോ​ലെ ഒ​രു പ​ര​ന്ന ഷീ​റ്റി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ എ​ന്തെ​ങ്കി​ലും വി​ട്ടു​വീ​ഴ്ച നി​ർ​ബ​ന്ധ​മാ​ണ്.​വി​സ്തീ​ർ​ണം കൃ​ത്യ​മാ​യി നി​ല​നി​ർ​ത്തു​മ്പോ​ഴും പ്ര​ത്യേ​കി​ച്ച് ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​കൃ​തി​യി​ൽ വ്യ​തി​യാ​നം സം​ഭ​വി​ക്കാം. അ​തി​നാ​ൽ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ ഒ​രേ​യൊ​രു ഭൂ​പ​ട​രീ​തി​യാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കാ​നാ​വി​ല്ല.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ജ​ന​സം​ഖ്യ, രോ​ഗ​വ്യാ​പ​നം, ഭൂ​വി​നി​യോ​ഗം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ലോ​ക​ഭൂ​പ​ട​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ പ്ര​ദേ​ശ​ങ്ങ​ളു​ടെ ആ​പേ​ക്ഷി​ക വി​സ്തീ​ർ​ണം നി​ല​നി​ർ​ത്തു​ന്ന ഭൂ​പ​ട​രീ​തി​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ട്. ഈ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഒ​രു മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ഈ​ക്വ​ൽ എ​ർ​ത്ത് പ്രൊ​ജ​ക്ഷ​ൻ താ​ര​ത​മ്യേ​ന മെ​ച്ച​മാ​ണ് എ​ന്നേ പ​റ​യാ​നാ​വൂ. അ​പ്പോ​ഴും, മെ​ർ​ക്കേ​റ്റ​ർ ഭൂ​പ​ട​ത്തി​ലേ​തു​പോ​ലു​ള്ള പ​ല​ത​രം പ​രി​മി​തി​ക​ളും ഇ​വി​ടെ​യും സം​ഭ​വി​ക്കാം. ഏ​തൊ​രു ഭൂ​പ​ട​വും നി​ഷ്പ​ക്ഷ​മ​ല്ലെ​ന്ന് പ​റ​യു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. ഭൂ​പ​ട​ത്തെ​ക്കു​റി​ച്ചു​ള്ള കൗ​തു​ക​ക​ര​മാ​യൊ​രു ചോ​ദ്യ​മു​ണ്ട്: എ​ന്തു​കൊ​ണ്ടാ​ണ് വ​ട​ക്ക് എ​ല്ലാ​യ്പ്പോ​ഴും മു​ക​ളി​ൽ വ​രു​ന്ന​ത്? സ​ത്യ​ത്തി​ൽ അ​ത് നി​ർ​ബ​ന്ധ​മൊ​ന്നു​മി​ല്ല. ചി​ല അ​റ​ബ്/​ഇ​സ്‌​ലാ​മി​ക ഭൂ​പ​ട​ങ്ങ​ളി​ൽ തെ​ക്ക് മു​ക​ളി​ലാ​യി ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത്ത​രം ഭൂ​പ​ട​ങ്ങ​ളി​ൽ മ​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഇ​ന്ന​ത്തെ ന​മ്മ​ൾ പ​രി​ച​യ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​യും ച​രി​ത്ര രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​തു​പോ​ലെ ലോ​ക​ഭൂ​പ​ട​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് ഗ്രീ​നി​ച്ച് വ​രു​ന്ന​ത് ബ്രി​ട്ടീ​ഷ്-​യൂ​റോ​പ്യ​ൻ ച​രി​ത്ര​ത്തി​ന്റെ സ്വാ​ധീ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു മാ​ന​ദ​ണ്ഡ​മാ​ണ്. ലോ​ക​ത്തെ വേ​റൊ​രു രേ​ഖ​യെ കേ​ന്ദ്ര​മാ​ക്കി വ​ര​ച്ചാ​ലും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി തെ​റ്റി​ല്ല. എ​ന്ത് മു​ക​ളി​ൽ വെ​ക്കു​ന്നു, എ​ന്ത് ന​ടു​വി​ൽ വെ​ക്കു​ന്നു, ഏ​ത് പ്രൊ​ജ​ക്ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ൾ ലോ​കം ന​മ്മു​ടെ ക​ണ്ണി​ൽ എ​ങ്ങ​നെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു എ​ന്ന​തി​നെ സ്വാ​ധീ​നി​ക്കു​ന്നു. ഈ ​സ്വാ​ധീ​ന​ത്താ​ൽ ഭൂ​പ​ട​ത്തി​ൽ​നി​ന്ന് ചു​രു​ങ്ങി​പ്പോ​യ ദേ​ശ​ങ്ങ​ളാ​ണി​പ്പോ​ൾ നീ​തി​തേ​ടി ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ​ത്തി​യ​തും താ​ര​ത​മ്യേ​ന നീ​തി​യു​ക്ത​മാ​യൊ​രു മാ​പ്പ് നേ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​തും.

പു​തി​യ ഭൂ​പ​ട​ത്തി​ലെ അ​തി​ർ​ത്തി​ത്ത​ർ​ക്കം

ഈ​ക്വ​ൽ എ​ർ​ത്ത് ഭൂ​പ​ട​ത്തി​നാ​യു​ള്ള യു.​എ​ൻ പ്ര​മേ​യ​ത്തെ 164 രാ​ജ്യ​ങ്ങ​ൾ അ​നു​കൂ​ലി​ച്ച​പ്പോ​ൾ യു.​എ​സ് മാ​ത്ര​മാ​ണ് എ​തി​ർ​ത്ത​ത്. യു​ക്രെ​യ്ൻ ഉ​ൾ​പ്പെ​ടെ ആ​റ് രാ​ജ്യ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു. ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ വി​സ്തൃ​തി​യെ കൂ​ടു​ത​ൽ കൃ​ത്യ​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ​ക്വ​ൽ എ​ർ​ത്ത് പ്രൊ​ജ​ക്ഷ​ൻ പ​ക്ഷേ പു​തി​യ അ​തി​ർ​ത്തി ത​ർ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​മ​രു​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തൂ​കൂ​ടി​യാ​ണ് എ​തി​ർ​വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യൂം വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്‍ക​ര​ണ​ത്തി​ലൂ​ടെ​യും പ്ര​ക​ട​മാ​യി​രി​ക്കു​ന്ന​ത്. എ​സ്തോ​ണി​യ, ജോ​ർ​ജി​യ, ലി​ത്വാ​നി​യ, മ​ൾ​ഡോ​വ, സെ​ർ​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന മ​റ്റു​ള്ള​വ​ർ.

പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്ത ഇ​ന്ത്യ, ജ​മ്മു-​ക​ശ്മീ​രി​ന്റെ​യും ല​ഡാ​ക്കി​ന്റെ​യും ചി​ത്രീ​ക​ര​ണ​ത്തി​ൽ ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര പ്ര​ദേ​ശ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ഭൂ​പ​ട​ത്തി​ന് അ​നു​സൃ​ത​മാ​യി ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​വ​ശ്യം. ജ​മ്മു-​ക​ശ്മീ​രും ല​ഡാ​ക്കും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ തെ​റ്റാ​യ​തോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തോ ആ​യ ചി​ത്രീ​ക​ര​ണം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ സെ​പ്റ്റം​ബ​ർ ആ​റി​ന് വ്യ​ക്ത​മാ​ക്കി. പു​തി​യ പ്ര​മേ​യം ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ വി​സ്തൃ​തി കൃ​ത്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു​ള്ള പൊ​തു​ത​ത്ത്വ​ത്തെ മാ​ത്ര​മാ​ണ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്നും ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ഭൂ​പ​ട​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത​ല്ലെ​ന്നും ഇ​ന്ത്യ അ​റി​യി​ച്ചി​ട്ടു​ണ്ട്.

റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​നെ യു​ക്രെ​യ്നി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ നി​റ​ത്തി​ൽ ചി​ത്രീ​ക​രി​ച്ച​താ​ണ് യു​ക്രെ​യ്ന്റെ എ​തി​ർ​പ്പി​ന് കാ​ര​ണം. ഇ​തി​ലൂ​ടെ ക്രി​മി​യ റ​ഷ്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് യു​ക്രെ​യ്ൻ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. 2014ൽ ​റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത ക്രി​മി​യ ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര പ്ര​ദേ​ശ​മാ​ണെ​ന്നാ​ണ് യു​ക്രെ​യ്ന്റെ നി​ല​പാ​ട്. റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​വും കൂ​ട്ടി​ച്ചേ​ർ​ക്ക​ലും അം​ഗീ​ക​രി​ക്കാ​ത്ത ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മു​ൻ പ്ര​മേ​യ​ങ്ങ​ളു​മാ​യി പു​തി​യ ഭൂ​പ​ട​ത്തി​ലെ ചി​ത്രീ​ക​ര​ണം പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നും യു​ക്രെ​യ്ൻ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഫ്രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ വി​സ്തൃ​തി കൃ​ത്യ​മാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ത​ത്ത്വ​ത്തി​ൽ എ​തി​ർ​ക്കു​ന്നി​ല്ലെ​ങ്കി​ലും അ​തി​ർ​ത്തി​ക​ൾ സം​ബ​ന്ധി​ച്ച തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക് പു​തി​യ ഭൂ​പ​ടം വ​ഴി​യൊ​രു​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പൊ​തു​സ​ഭ​യി​ൽ യു​ക്രെ​യ്ൻ ഉ​ന്ന​യി​ച്ച​ത്.

റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തും ജ​പ്പാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​തു​മാ​യ നാ​ല് കു​രി​ൽ ദ്വീ​പു​ക​ളെ റ​ഷ്യ​യു​ടെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​തേ നി​റ​ത്തി​ൽ ചി​ത്രീ​ക​രി​ച്ച​തി​നെ​ച്ചൊ​ല്ലി ജ​പ്പാ​നും പ്ര​തി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ജ​പ്പാ​ൻ ‘വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​ദ്വീ​പു​ക​ൾ ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ സോ​വി​യ​റ്റ് യൂ​നി​യ​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ദ്വീ​പു​ക​ളു​ടെ പ​ര​മാ​ധി​കാ​രം സം​ബ​ന്ധി​ച്ച ത​ർ​ക്കം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ തു​ട​രു​ക​യാ​ണ്. പു​തി​യ ഭൂ​പ​ട​ത്തി​ലെ ചി​ത്രീ​ക​ര​ണം ജ​പ്പാ​ന്റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ചീ​ഫ് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി മി​നോ​രു കി​ഹാ​ര വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​യി​ലെ ജ​പ്പാ​ൻ എം​ബ​സി മു​ഖേ​ന ഭൂ​പ​ട​ത്തി​ന്റെ വെ​ബ്സൈ​റ്റ് അ​ധി​കൃ​ത​രോ​ട് തി​രു​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പു​തി​യ പ്ര​മേ​യം നി​ല​വി​ലു​ള്ള രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​ക​ൾ മാ​റ്റു​ക​യോ ത​ർ​ക്ക​പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. ഭൂ​ഖ​ണ്ഡ​ങ്ങ​ളു​ടെ​യും രാ​ജ്യ​ങ്ങ​ളു​ടെ​യും ആ​പേ​ക്ഷി​ക വി​സ്തൃ​തി കൂ​ടു​ത​ൽ കൃ​ത്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഭൂ​പ​ട​രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ഇ​തി​ന്റെ ല​ക്ഷ്യം. ഭൂ​പ​ട​ത്തി​ന്റെ ഗ​ണി​ത​ശാ​സ്ത്ര​പ​ര​മാ​യ രീ​തി​യും അ​തി​ൽ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളും ത​ർ​ക്ക​പ്ര​ദേ​ശ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ന്ന രീ​തി​യും വ്യ​ത്യ​സ്ത കാ​ര്യ​ങ്ങ​ളാ​ണ്. ഒ​രു പ്ര​ത്യേ​ക ഭൂ​പ​ട​ത്തി​ൽ ഉ​പ​യോ​ഗി​ച്ച നി​റ​ങ്ങ​ളോ അ​തി​ർ​ത്തി​രേ​ഖ​ക​ളോ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നും പൊ​തു​സ​ഭ​യി​ലെ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ഫ്രി​ക്ക​യു​ടെ യ​ഥാ​ർ​ഥ വ​ലു​പ്പ​ത്തെ​ക്കു​റി​ച്ചു​ള്ള ച​രി​ത്ര​പ​ര​മാ​യ തെ​റ്റി​ദ്ധാ​ര​ണ തി​രു​ത്തു​ന്ന​തി​നൊ​പ്പം രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളും പ​ര​മാ​ധി​കാ​ര​വും സം​ബ​ന്ധി​ച്ച നി​ല​പാ​ടു​ക​ൾ ഭൂ​പ​ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം കൂ​ടി​യാ​ണ് പു​തി​യ വി​വാ​ദം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - article about new map
Next Story