അറസ്റ്റ് വാറന്റ്; മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് ജാമ്യം
text_fieldsഇസ്ലാമാബാദ്: പൊലീസ് ഉദ്യോഗസ്ഥർക്കും വനിത ജഡ്ജിക്കുമെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിറകെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
ഒക്ടോബർ ഏഴിന് കോടതിയിൽ ഹാജരാകാൻ അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുണ്ട്. വാദം കേൾക്കലിന് ഹാജരാകാത്തതിനെ തുടർന്നാണ് നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തിലൂടെയാണ് ഇംറാൻ ഖാൻ കഴിഞ്ഞ ഏപ്രിലിൽ അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ടത്.
അതിനു ശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം രാജ്യത്തുടനീളം റാലികൾ നടത്തിവരുകയാണ്. ഇത്തരമൊരു റാലിയിലാണ് വനിത ജഡ്ജിക്കും പൊലീസിനുമെതിരെ വിവാദ പരാമർശം ഉണ്ടായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

