മധ്യ മ്യാൻമറിൽ വ്യോമാക്രണം; സ്കൂളിനു മുകളിൽ ബോംബ് വീണ് വിദ്യാർഥികളടക്കം 22 പേർ മരിച്ചെന്ന് റിപ്പോർട്ട്
text_fieldsആക്രമണത്തിൽ തകർന്ന സ്കൂൾ കെട്ടിടം
നയ്പിഡാവ്: മ്യാൻമറിൽ സ്കൂളിനുനേർക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 20ലധികംപേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചതിലധികവും സ്കൂൾ കുട്ടികളെന്നാണ് വിവരം. മ്യാൻമറിലെ തബായിൻ ടൗൺഷിപ്പ് പ്രദേശത്ത് രാവിലെയാണ് ആക്രമണം ഉണ്ടായത്. നിരവധി വിദ്യാർഥികൾക്കും ആക്രമണത്തിൽ പരിക്കേറ്റു.മിലിറ്ററി ഗവൺമെന്റോ രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളോ വ്യോമാക്രമണത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഒരു ഫൈറ്റർ ജെറ്റ് സ്കൂളിനു നേർക്ക് ബോംബിടുകയായിരുന്നുവെന്ന് ആർമി ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വൈറ്റ് ഡെപെയിൻ പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് അംഗം പറഞ്ഞു. 20 വിദ്യാർഥികളും 2 അധ്യാപകരുമാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
2021ൽ ഓങ് സാൻ സൂചിയിൽ നിന്ന് ഭരണം പിടിച്ചെടുത്തു മുതൽ രാജ്യത്തു നിലനിൽക്കുന്ന സായുധ പോരാട്ടത്തെ നേരിടാൻ ആക്രമണങ്ങൾ നടത്തി വരുന്നുണ്ട്. 6600 ലധികം പൗരൻമാരാണ് ഇത്തരം ആക്രമണങ്ങളിൽ രാജ്യത്താകെ ഇതുവരെ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

