അര്‍നോള്‍ഡ് ഷ്വാസ്നഗർ വിവാഹമോചിതനായി
text_fieldsഹോളിവുഡ് നടൻ അര്‍നോള്‍ഡ് ഷ്വാസ്നഗർ വിവാഹമോചിതനായി. പത്രപ്രവര്‍ത്തക മരിയ ഷിവറുമായുള്ള വിവാഹ ബന്ധമാണ് വേർപെടുത്തിയത്. 2011 മുതല്‍ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു. 1986ലാണ് അര്‍ണോള്‍ഡും മരിയയും വിവാഹിതരായത്.
ഈ ബന്ധത്തില്‍ കാതറിന്, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിങ്ങനെ നാല് മക്കളുണ്ട്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചനകേസ് പത്ത് വര്‍ഷം നീണ്ടത്. നാല് മക്കള്‍ക്കും ഇപ്പോള്‍ പ്രായപൂര്‍ത്തിയായതിനാല്‍ ഇനി ഇതെക്കുറിച്ച് തര്‍ക്കമില്ല. സാമ്പത്തികമായ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായിട്ടുണ്ട്.
വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ശേഷം തനിക്ക് വീട്ടുജോലിക്കാരിയില്‍ ഒരു മകനുണ്ടെന്ന് അർനോള്‍ഡ് വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക ഒത്തുതീർപ്പുകൾ എന്താണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. നിരവധി ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവാണ് മരിയ ഷിവർ. അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ പെങ്ങളുടെ മകളാണവർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

