യുദ്ധങ്ങളും കാലാവസ്ഥാ മാറ്റവും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിലേക്കു നയിക്കും; മുന്നറിയിപ്പുമായി ലോക സാമ്പത്തിക ഫോറം
text_fieldsദാവോസ്: ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വ മുന്നറിയിപ്പുമായി വേൾഡ് ഇക്കണോമിക് ഫോറം. സായുധ പോരാട്ടവും തീവ്രമായ കാലാവസ്ഥയും 2025ൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും വലിയ അപകടസാധ്യതകളാണെന്ന് ഫോറം പറഞ്ഞു. ബുധനാഴ്ച പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ റിസ്‌ക് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ദാവോസിൽ നടക്കുന്ന ലോകനേതാക്കളുടെയും സാമ്പത്തിക ഉന്നതരുടെയും വാർഷിക യോഗത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അഭിപ്രായ സർവെയിൽ 900ലധികം ആഗോള അപകട വിശകലന വിദഗ്ധർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു. യുദ്ധംമൂലം പ്രതിസന്ധി ഉണ്ടാവുമെന്ന് 23 ശതമാനം പേർ പറയുമ്പോൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങളാണ് ഏറ്റവും വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതെന്ന് 14 ശതമാനം പേർ പറഞ്ഞു.
ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനം, ജനസംഖ്യ അല്ലെങ്കിൽ പ്രകൃതി വിഭവങ്ങൾ എന്നിവയുടെ അനുപാതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു അവസ്ഥയാണ് സർവെയിൽ ആഗോള ‘അപകടസാധ്യത’യായി നിർവചിച്ചിരിക്കുന്നത്. പ്രതികരിച്ചവരിൽ 52 ശതമാനം പേരും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഗോള മാന്ദ്യം പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

