അർജന്റീന പ്രസിഡന്റ് ട്രംപുമായും നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തും; ഇസ്രായേലിനെ പിന്തുണച്ച് ജറുസലേമിൽ എംബസി തുറക്കുമെന്നും പ്രഖ്യാപനം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും കൂടിക്കാഴ്ചക്കൊരുങ്ങി അർജന്റീന പ്രസിഡന്റ് ജാവിയർ മിലി. ന്യൂയോർക്ക് യാത്രക്കിടെയാവുു കൂടിക്കാഴ്ച. ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുവരുമായും കൂടിക്കാഴ്ച നടത്താൻ പോകുന്ന വിവരം അദ്ദേഹം അറിയിച്ചത്.
യു.എൻ ജനറൽ അസംബ്ലിക്കിടെയാവും അദ്ദേഹം ട്രംപിനേയും നെതന്യാഹുവിനേയും കാണുക. അടുത്തയാഴ്ചയാണ് ന്യൂയോർക്കിൽ യു.എൻ പൊതുസമ്മേളനം നടക്കുന്നത്. അടുത്ത വർഷം ജറുസലേമിൽ എംബസി തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേലിന് പിന്തുണ അറിയിച്ചാവും എംബസി തുറക്കുക. നേരത്തെ അധികാരത്തിലെത്തിയതിന് പിന്നാലെ അദ്ദേഹം ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്താരാഷ്ട്ര നാണയനിധിയുമായി കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങുകയാണ് അർജന്റീന. പുത്തൻ സാമ്പത്തികനയത്തിന് പിന്തുണ അഭ്യർഥിച്ചാണ് അർജന്റീന പ്രസിഡന്റ് ട്രംപിനേയും നെതന്യാഹുവിനേയും കാണുന്നത്. അർജന്റീനയിൽ അധികാരത്തിലിരുന്ന പാർട്ടിക്ക് ഭരണം നഷ്ടമായതിനെ തുടർന്ന് ഓഹരി വിപണികളിൽ ഉൾപ്പടെ കനത്ത തിരിച്ചടിയുണ്ടാക്കിയിരുന്നു.
നേരത്തെ അർജന്റീന പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യമന്ത്രി ഗെറാഡോ വെർതീനും ധനമന്ത്രി ലുയിസ് കാപ്റ്റോയും ഐ.എം.എഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എന്നിൽ ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച പ്രമേയം വന്നപ്പോൾ ഇസ്രായേലിന് അനുകൂലമായാണ് അർജന്റീന വോട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

