Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാക്​സിനെടുത്ത്​ ആഴ്ചകൾ കഴിഞ്ഞ്​ കോവിഡ്​ പോസിറ്റീവായി അർജന്‍റീന പ്രസിഡന്‍റ്​
cancel
Homechevron_rightNewschevron_rightWorldchevron_rightവാക്​സിനെടുത്ത്​...

വാക്​സിനെടുത്ത്​ ആഴ്ചകൾ കഴിഞ്ഞ്​ കോവിഡ്​ പോസിറ്റീവായി അർജന്‍റീന പ്രസിഡന്‍റ്​

text_fields
bookmark_border

ബ്യൂണസ്​ ഐറിസ്​: കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ ആഴ്ചകൾ കഴിഞ്ഞ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ച്​ അർജന്‍റീന പ്രസിഡന്‍റ്​ ആൽബെർ​ട്ടോ ഫെർണാണ്ടസ്​. രാജ്യത്ത്​ ആദ്യമായി വൈറസിനെതിരെ വാക്​സിൻ സ്വീകരിച്ചവരിലൊരാളാണ്​ പ്രസിഡന്‍റ്​ ഫെർണാണ്ടസ്​. കഴിഞ്ഞ ഡിസംബറിലാണ്​ രണ്ടര കോടി ഡോസ്​ വാക്​സിൻ രാജ്യത്തെത്തിയത്​. ജനുവരി 21ന്​ അദ്ദേഹം വാക്​സിൻ സ്വീകരിക്കുകയും ചെയ്​തു. റഷ്യയുടെ സ്​പുട്​നിക്​ വി വാക്​സിനാണ്​ രാജ്യത്ത്​ ഉപയോഗിച്ചുവരുന്നത്​.

ജന്മദിനമായ കഴിഞ്ഞ വെള്ളിയാഴ്ച പനിയും തലവേദനയും വന്ന്​ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ കോവിഡ്​ പോസിറ്റീവാണെന്ന്​ തെളിഞ്ഞു. ​േരാഗബാധ സ്​ഥിരീകരിച്ചതോടെ സാമൂഹിക അകലം പാലിക്കുന്നതായും ഏകാന്തതയിലേക്ക്​ മാറിയതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineCovid positiveArgentina President
News Summary - Argentina's President tests positive for Covid-19 after vaccine
Next Story