ജോർജിയയിൽ 18 ലക്ഷം വർഷം പഴക്കമുള്ള മനുഷ്യ ദന്തം കണ്ടെത്തി
text_fieldsടിബിലിസി: ജോർജിയയിൽ 18 ലക്ഷം വർഷം പഴക്കമുള്ള മനുഷ്യ ദന്തം കണ്ടെത്തി. ജോർജിയൻ തലസ്ഥാനമായ ടിബിലിസിയിൽ നിന്ന് 100 കി.മി അകലെയുള്ള ഒറോസ്മണി ഗ്രാമത്തിൽ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ ഖനനത്തിലാണ് സുപ്രധാന കണ്ടെത്തൽ. ആഫ്രിക്കക്കു പുറത്ത് ആദിമ മനുഷ്യരുണ്ടായിരുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവാണിത്.
തൊണ്ണൂറുകളിലും 2000ത്തിന്റെ തുടക്കത്തിലും ഇവിടെ നിന്ന് 18 ലക്ഷം വർഷം പഴക്കമുള്ള മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ജോർജിയൻ നാഷണൽ മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകനാണ് ജിയോർജി. 2019ലാണ് ജിയോർജി കൊപലിയാനിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷക സംഘം ജോർജിയയിൽ ഖനനം തുടങ്ങിയത്. എന്നാൽ 2020ൽ കോവിഡ് പിടിമുറുക്കിയതോടെ ഖനനം താൽകാലികമായി അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഖനനം പുനരാരംഭിച്ചു. അപ്പോഴാണ് ചരിത്രാതീത കാലത്തെ ശിലകൊണ്ടുള്ള ഉപകരണങ്ങളും മനുഷ്യ ദന്തം പോലുള്ള വംശനാശം സംഭവിച്ച ജീവികളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

