ഗസ്സയിൽ വെടിനിർത്തൽ ആവശ്യം ശക്തമാക്കി അറബ് രാജ്യങ്ങൾ; അത് ഹമാസിനെ സഹായിക്കുമെന്ന് യു.എസ്
text_fieldsഗസ്സസിറ്റി: ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തിൽ ഗസ്സ തകർന്നടിയുമ്പോൾ ഇരട്ടത്താപ്പുമായി യു.എസ്. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ വേണമെന്ന ആവശ്യം അറബ് രാജ്യങ്ങൾ ശക്തമാക്കിയപ്പോൾ, ഇത് ഹമാസിനെ സഹായിക്കാൻ മാത്രമേ സഹായിക്കൂ എന്നാണ് യു.എസ് നിലപാട്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ലബനാൻ, ഖത്തർ, ജോർഡൻ രാജ്യങ്ങളിലെ തലവൻമാരുമായി അമ്മാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ ബന്ദികളെ മോചിപ്പിക്കുന്നത് വരെ ഗസ്സയിൽ താൽകാലിക വെടിനിർത്തൽ സാധ്യമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. വടക്കൻ ഗസ്സയിൽ മൂന്നര ലക്ഷത്തിനും നാലു ലക്ഷത്തിനുമിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യു.എസ് പ്രതിനിധി പറയുന്നത്.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കെ, രക്ഷപ്പെടാൻ പോലുമാവാതെ കുടുങ്ങിക്കിടക്കുന്നത് പതിനായിരങ്ങൾ. യു.എന്നിന്റെ അഭയാർഥി കേന്ദ്രങ്ങൾ തിങ്ങിനിറഞ്ഞിരിക്കുകയാണ്.
ജബലിയ അഭയാർഥി കാമ്പിലെ പ്രധാന കുടിവെള്ള കേന്ദ്രം ഇസ്രായേൽ ബോംബിട്ട് തകർത്തു. ഒക്ടോബർ ഏഴുമുതൽ ഗസ്സയിൽ നടക്കുന്ന ഇസ്രായേലിന്റെ കൂട്ടുക്കുരുതിയിൽ 9488 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1400 പേരും കൊല്ലപ്പെട്ടു. ഗസ്സയിൽ 530,000 ഫലസ്തീനികളാണ് അഭയാർഥികളായി കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

