ഗസ്സ: വെടിനിർത്തലിനായി സമ്മർദം തുടരും -അറബ് ലീഗ്
text_fieldsബാഗ്ദാദ്: ഗസ്സയിൽ വെടിനിർത്തലിനായി സമ്മർദം തുടരുമെന്ന് അറബ് ലീഗ്. യുദ്ധം അവസാനിച്ചാൽ പ്രദേശത്തിന്റെ പുനർനിർമാണത്തിനായി പ്രവർത്തിക്കുമെന്നും ബാഗ്ദാദിൽ നടന്ന വാർഷിക ഉച്ചകോടിയിൽ നേതാക്കൾ പറഞ്ഞു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ-ജുബൈർ എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്തു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവർ ഉച്ചകോടിയിൽ അതിഥികളായിരുന്നു.
ഫലസ്തീൻ രാഷ്ട്രം പൂർണമായി അംഗീകരിക്കപ്പെടുന്ന ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും ഇതിനായി അറബ്-യൂറോപ്യൻ സഹകരണം വേണമെന്നും സാഞ്ചസ് പറഞ്ഞു. ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്കൽ അംഗീകരിക്കാനാവില്ലെന്ന് ഗുട്ടെറസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

