Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവംബർ 16 മുതൽ ആപ്പിളിൽ പുതിയ നിയമം; കുട്ടികൾക്ക് ഡേറ്റിങ് ആപ്പുകൾ നിയന്ത്രിക്കും

text_fields
bookmark_border
App store
cancel

മക്കൾ ഫോണിൽ ഏതൊക്കെ ആപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് മാതാപിതാക്കൾക്ക് കൃത്യമായി അറിയാൻ വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഓൺലൈൻ കൂട്ടുകാരും പ്രണയങ്ങളുമൊക്കെ കുട്ടികളിൽ കൂടിവരുന്ന ഈ കാലത്ത് ആധികളും ഏറെയാണ്. അതുകൊണ്ട് തന്നെ, ആപ്പ് സ്റ്റോറിലെ പ്രായപരിധി നിയമങ്ങളിൽ ഒടുവിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ആപ്പിൾ. 2026 നവംബർ 16 മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും. ആപ്പിളിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് ആപ്പ് സ്റ്റോർ ഡെവലപ്പർമാർക്കുള്ള ഈ മാറ്റം ആഗോളതലത്തിൽ ബാധകമാണ്.

വ്യക്തികൾ തമ്മിൽ പരിചയപ്പെടാനും പ്രണയബന്ധങ്ങൾ സ്ഥാപിക്കാനും ഉപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകൾക്കും പുതിയ നിയന്ത്രണം ബാധകമാകുന്നുണ്ട്. ഇതോടൊപ്പം എ.ഐ ഉപയോഗിച്ച് വെർച്വൽ കാമുകനുമായോ കാമുകിയുമായോ സംസാരിക്കാൻ കഴിയുന്ന ആപ്പുകളും നിയന്ത്രണത്തിന്റെ പരിധിയിൽ വരും. ഇത്തരം ആപ്പുകൾക്ക് ആപ്പ് സ്റ്റോറിൽ കുറഞ്ഞത് 18 വയസ്സ് പ്രായപരിധിയാകും. ക്യാരക്ടർ.എ.ഐ , റെപ്ലിക്ക തുടങ്ങിയ എ.ഐ ആപ്പുകളെയും പുതിയ നയം ബാധിച്ചേക്കും. എ.ഐ സുഹൃത്തുക്കളെയും വെർച്വൽ പങ്കാളികളെയും സൃഷ്ടിച്ച് സംസാരിക്കാൻ സഹായിക്കുന്നവയാണ് ഇത്തരം ആപ്പുകൾ.

ഉപയോക്താക്കളുടെ യഥാർഥ സ്ഥലം മറ്റൊരാളുമായോ ഒരു കൂട്ടം ആളുകളുമായോ പങ്കിടാൻ സൗകര്യമുള്ള ആപ്പുകളെക്കുറിച്ചും ആപ്പിൾ വിവരങ്ങൾ തേടുന്നുണ്ട്. ഇത്തരം സൗകര്യങ്ങൾ ആപ്പിലുണ്ടോയെന്ന് ഡെവലപ്പർമാർ വ്യക്തമാക്കണം. എന്നാൽ ലൊക്കേഷൻ പങ്കിടുന്ന എല്ലാ ആപ്പുകൾക്കും 18 വയസ്സ് നിയന്ത്രണം ബാധകമാകില്ല. ചില രാജ്യങ്ങളിൽ അവിടത്തെ നിയമങ്ങൾക്കനുസരിച്ച് പ്രായപരിധിയിൽ മാറ്റമുണ്ടാകാം.

പുതിയ നയത്തിന്റെ ഭാഗമായി ആപ്പുകൾ നിർമിക്കുന്നവർ ആപ്പ് സ്റ്റോർ കണക്റ്റ് വഴി പ്രായപരിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകണം. 2027 ജനുവരി 12നകം ആവശ്യമായ വിവരങ്ങൾ സമർപ്പിക്കണമെന്നും ആപ്പിൾ നിർദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് ആപ്പിൾ നടപ്പാക്കുന്ന പുതിയ നടപടികളുടെ ഭാഗമാണ് ഈ മാറ്റം. ആപ്പുകളുടെ ഉള്ളടക്കവും പ്രവർത്തനരീതിയും കൂടുതൽ കൃത്യമായി വിലയിരുത്തി പ്രായത്തിന് അനുയോജ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Apple’s New Age Rating Rules for Dating and AI Apps.
Next Story