Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബന്ധം ഊഷ്മളമാക്കാൻ യു.എസ് വിദേശകാര്യ സെ​ക്രട്ടറി ചൈനയിൽ

text_fields
bookmark_border
Antony Blinken
cancel

ബെയ്ജിങ്: യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയിലെത്തി. അഞ്ചുവർഷത്തിനിടെ, യു.എസിൽ നിന്ന് ആദ്യമായാണ് ഒരു ഉന്നതതല നയതന്ത്ര ഉദ്യോഗസ്ഥൻ ചൈന സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്തുകയാണ് ബ്ലിങ്കന്റെ ദ്വിദിന സന്ദർശനത്തിന്റെ ലക്ഷ്യം.

ജോ ബൈഡൻ യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ചൈന സന്ദർശിക്കുന്ന ഉന്നത യു.എസ് ഉദ്യോഗസ്ഥൻ ആണ് ഇദ്ദേഹം. വ്യാപാരം, പ്രാദേശിക സുരക്ഷ, തായ്‍വാൻ, ദക്ഷിണ ചൈന കടൽ തുടങ്ങിയ വിഷയങ്ങളിലാണ് യു.എസും ചൈനയും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നത്.

ചാരബലൂൺ വിഷയത്തെ തുടർന്ന് ഫെബ്രുവരിയിൽ നടക്കേണ്ട സന്ദർശനം ബ്ലിങ്കൻ മാറ്റിവെക്കുകയായിരുന്നു. യു.എസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്,വിദേശകാര്യമന്ത്രി ക്വിൻ ഗാങ്, നയതന്ത്രജ്ഞൻ വാങ് യി എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. യു.എസിന്റെയും സഖ്യകക്ഷികളുടെയും താൽപര്യം സംരക്ഷിക്കുക, ആശങ്കൾ ചർച്ച ചെയ്ത് പരിഹരിക്കുക എന്നിവയാണ് അജണ്ടയിലുള്ളതെന്ന് സന്ദർശനത്തിന് മുന്നോടിയായി ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Antony Blinken lands in china on rare visit to lower temperature
Next Story