'സ്വാതന്ത്ര്യം നശിപ്പിക്കരുത്'; ലോക്ഡൗണിനെതിരെ ആസ്ട്രേലിയയിൽ കൂറ്റൻ പ്രതിഷേധം
text_fieldsസിഡ്നി: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ആസ്ട്രേലിയൻ നഗരങ്ങളിൽ കൂറ്റൻ പ്രതിഷേധം. സിഡ്നി അടക്കമുള്ള നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണകിന് പേർ പങ്കെടുത്തു. പലയിടത്തും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്്.
മാസ്ക് ധരിക്കാതെയാണ് പ്രതിഷേധക്കാർ സമരത്തിൽ പങ്കെടുത്തത്. ഫ്രീഡം, ട്രൂത്ത് എന്നിവ എഴുതിയ ബോർഡുകളും കൈയ്യിലേന്തിയായിരുന്നു പ്രകടനം. ജനങ്ങൾക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധം കൂടിച്ചേർന്നതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറഞ്ഞു.
കേസുകൾ വർധിച്ചതോടെയാണ് ആസ്ട്രേലിയയിൽ കനത്ത നിയന്ത്രണങ്ങൾ ആരംഭിച്ചത്. വലിയ ശതമാനത്തിനും വാക്സിൻ ലഭിക്കാത്തത് കൊണ്ടുതന്നെ ജനങ്ങൾ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

