കാനഡയിൽ ക്ഷേത്രച്ചുമരിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം; അന്വേഷണം ആരംഭിച്ചു
text_fieldsഓട്ടവ: കാനഡയിൽ ക്ഷേത്രച്ചുമരിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം എഴുതിവെച്ച സംഭവത്തിൽ വിൻഡ്സർ പൊലീസ് അന്വേഷണം ആരംഭിച്ചു. നോർത്ത് വേ അവന്യൂവിലെ ക്ഷേത്രത്തിന്റെ പുറംചുമരിലാണ് വിദ്വേഷം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുവിരുദ്ധ, ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയത്.
സ്വാമിനാരായൺ ക്ഷേത്രച്ചുമരിലാണ് സംഭവം. അതേസമയം, പ്രതികൾ എന്ന് കരുതുന്ന രണ്ടുപേർ അർധരാത്രിയിൽ പ്രദേശത്ത് എത്തുന്നതിന്റെ വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാൾ ക്ഷേത്രച്ചുമരിൽ എഴുതുന്നതും മറ്റൊരാൾ നിരീക്ഷിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

