Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനില്‍...

പാകിസ്താനില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ സഖ്യത്തിന്റെ വന്‍ പ്രതിഷേധം

text_fields
bookmark_border
പാകിസ്താനില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ സഖ്യത്തിന്റെ വന്‍ പ്രതിഷേധം
cancel
camera_alt

(photo: Arif Ali / AFP)

ഇസ്ലാമാബാദ്: ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ പാകിസ്താനില്‍ ആയിരക്കണക്കിന് പേര്‍ രംഗത്തിറങ്ങിയ പ്രതിഷേധം. 11 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം.) നേതൃത്വം നല്‍കിയ പ്രതിഷേധം പാക് നഗരമായ ഗുജ്‌റന്‍വാലയിലാണ് അരങ്ങേറിയത്.

പാകിസ്താന്‍ മുസ്ലിം ലീഗിന്റെ നവാസ് വിഭാഗം (പി.എം.എല്‍-എന്‍.), പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി), ജംഇയ്യത്തുല്‍ ഉലമ ഇസ്ലാമിന്റെ ഫസല്‍ വിഭാഗം (ജെ.യു.ഐ.-എഫ്) എന്നിവയുള്‍പ്പെടെ പാര്‍ട്ടികളുടെ സഖ്യമാണ് പി.ഡി.എം. കഴിഞ്ഞ മാസം സഖ്യം രൂപംകൊണ്ട ശേഷം നടന്ന ആദ്യ പ്രധാന പൊതുപരിപാടിയായിരുന്നു ഇത്.

പി.എം.എല്‍-എന്‍ നേതാവ് നവാസ് ശരീഫ്, പി.പി.പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ജെ.യു.ഐ-എഫ്. നേതാവ് ഫസലുര്‍റഹ്മാന്‍ എന്നിവരടക്കം സംസാരിച്ചു. ലണ്ടനില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നവാസ് ശരീഫ് സംസാരിച്ചത്.

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതീക്ഷ.

Show Full Article
TAGS:Pakistan Imran Khan Nawaz Sharif Bilawal Bhutto Zardari 
Next Story