Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസൈലുകൾ നിർമ്മിക്കാൻ ഹൂതികൾ എഐ ഉപയോഗിച്ചു; അക്കൗണ്ടുകൾ മരവിപ്പിച്ച് ആന്ത്രോപിക്

text_fields
bookmark_border
മിസൈലുകൾ നിർമ്മിക്കാൻ ഹൂതികൾ എഐ ഉപയോഗിച്ചു; അക്കൗണ്ടുകൾ മരവിപ്പിച്ച് ആന്ത്രോപിക്
cancel

വാഷിങ്ടൻ: ഹൂതി വിമതർ ആയുധങ്ങൾ വികസിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട് ഉപയോഗിച്ചതായി പ്രമുഖ എ.ഐ സ്ഥാപനമായ 'ആന്ത്രോപിക്' വെളിപ്പെടുത്തി. ഗൈഡഡ് റോക്കറ്റുകളും മിസൈലുകളും നിർമ്മിക്കുന്നതിനാണ് ഇവർ കമ്പനിയുടെ 'ക്ലോഡ്' ചാറ്റ്‌ബോട്ടിന്റെ സഹായം തേടിയത്.

വടക്കൻ യമൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം മൂന്ന് വ്യത്യസ്ത ആയുധ നിർമ്മാണ പദ്ധതികൾക്കായി ക്ലോഡ് ഉപയോഗിച്ചതായി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഫോൺ ക്ലാസ് ഫ്ലൈറ്റ് കമ്പ്യൂട്ടറുകൾ ഉപയോഗിച്ചുള്ള ഗൈഡഡ് റോക്കറ്റ്, 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മൾട്ടി-സ്റ്റേജ് ബാലിസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ വേരിയന്റ് എന്നിവയാണ് ഇവയുടെ ഭാഗമായി വികസിപ്പിക്കാൻ ശ്രമിച്ചത്. എൻജിനീയർമാരുടെ വലിയൊരു സംഘം ആവശ്യമായി വരുന്ന ഗൈഡൻസ്, നാവിഗേഷൻ സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കാനാണ് ഈ സംഘം എ.ഐയെ ആശ്രയിച്ചത്.

എ.ഐയുടെ ഉപയോഗം കണ്ടെത്തിയ ഉടൻ തന്നെ ബന്ധപ്പെട്ട അക്കൗണ്ടുകൾ കമ്പനി നിരോധിച്ചു. ഇവർ നിർമ്മിച്ച ഒരു ഗൈഡഡ് റോക്കറ്റ് പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് പരാജയ കാരണം എന്താണെന്ന് പരിശോധിക്കാൻ ഇവർ വീണ്ടും ക്ലോഡിന്റെ സഹായം തേടിയിരുന്നതായും ആന്ത്രോപിക് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anthropic Says Yemen Cell Used Claude AI to Build Missiles
Next Story