ആഴക്കടലിലെ ടൈറ്റാനിക് സന്ദർശിക്കാൻ അടുത്ത കോടീശ്വരൻ?
text_fieldsടൈറ്റാനിക്
1912ൽ ആഴക്കടലിലാണ്ടുപോയ ടൈറ്റാനിക് കപ്പലിന്‍റെ നിഗൂഢത അറിയാനുള്ള മനുഷ്യന്‍റെ ജിജ്ഞാസ അവസാനിക്കുന്നില്ല. തകർന്ന കപ്പൽ സന്ദർശിക്കാൻ 2 വർഷം മുമ്പ് 5 പേർ നടത്തിയ യാത്ര മറ്റൊരു ദുരന്തത്തിൽ അവസാനിച്ചിരുന്നു. ഓഷ്യൻ ഗേറ്റ് അന്തർവാഹിനി പൊട്ടിത്തെറിച്ച് അന്ന് അതിനുള്ളിലുണ്ടായിരുന്ന 5പേർക്കും ജീവൻ നഷ്ടമായി. അതുകഴിഞ്ഞ് 2 വർഷത്തിനു ശേഷം അടുത്ത കോടീശ്വരൻ ടൈറ്റാനിക് സന്ദർശനത്തിനുള്ള തയാറെടുപ്പുകളിലാണെന്ന അഭ്യൂഹങ്ങൾ പുറത്തുവരികയാണ്.
2013ൽ ജൂൺ 18നാണ് ഓഷ്യൻ ഗേറ്റിന്റെ പര്യവേക്ഷണ പേടകം ടൈറ്റാൻ, അറ്റ്ലാന്റിക്കിൽ ടൈറ്റാനിക് കപ്പിലിന്‍റെ അവശിഷ്ടം തേടി യാത്ര ആരംഭിച്ചത്. ഓഷ്യൻ ഗേറ്റ് സ്ഥാപകനും സി.ഇ.ഒയുമായ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷുകാരനായ ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പേടകത്തിന്‍റെ ക്യാപ്റ്റനും ടൈറ്റാനിക് പര്യവേഷകനുമായ പോൾ ഹെന്‍റ്റി നർഗോലെറ്റ്, പാക് സ്വദേശിയായ വ്യവസായി ഷഹ്സാദ് ദാവൂദ്, മകൻ 18 കാരനായ സുലൈമാൻ എന്നിവരാണ് പേടകം തകർന്ന് അന്ന് മരിച്ചത്. ഈ ദുരന്തം ആഴക്കടൽ ടൂറിസവും സ്വകാര്യ എക്സ്പെഡിഷനും ആഗോള നിരീക്ഷണത്തിന് വിധേയമാകാൻ കാരണമായി.
ഓഷ്യൻ ഗേറ്റ് ദുരന്തം ആഴക്കടൽ ഗവേഷകരെ കാര്യമായി ബാധിച്ചില്ല. ഇപ്പോളിതാ മറ്റൊരു ടൈറ്റാനിക് എക്സ്പെഡിഷനുള്ള തയാറെടുപ്പുകൾ അണിയറയിൽ നടക്കുകയാണെന്ന് അഭ്യൂഹങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
ആരാണ് എക്സ്പെഡിഷൻ നടത്തുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 10 മില്യണാണ് യാത്രയുടെ ചെലവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടും ഉണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ യാത്ര ആരംഭിക്കുമെന്നും ആരാണെന്ന് അയാൾ തന്നെ വെളിപ്പെടുത്തുമെന്നുമാണ് വാർത്താ മാധ്യമങ്ങൾക്ക് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

