രജപക്സെ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി ശ്രീലങ്കൻ സർക്കാരിൽ മന്ത്രിയാകുന്നു
text_fieldsകൊളംബോ: ശ്രീലങ്കൻ സർക്കാരിൽ രജപക്സെ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി മന്ത്രിയായെത്തി. ബാസിൽ രജപക്സെ എന്ന 70കാരൻ ധനമന്ത്രിയായാണ് കഴിഞ്ഞ ദിവസം ചുമതലയേറ്റത്.
പ്രസിഡന്‍റ് ഗോതബായ രാജപക്സെ, പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, കൃഷിമന്ത്രി ചമൽ രാജപക്സെ എന്നിവർക്കുപുറമെയാണ് ബാസിൽ രാജപക്സെ മന്ത്രിയായിരിക്കുന്നത്. ഇതിനുപുറമെ മഹിന്ദയുടെ മൂത്ത മകനായ നമൽ കാബിനറ്റിൽ സ്പോർട്സ് മന്ത്രിയാണ്. ചമലിന്‍റെ മകനായ ശശീന്ദ്ര രാജ്പക്സെയും മന്ത്രിയാണ്. നിപുണ റണാവക എന്ന രാജപക്സെ കുടുംബത്തിലെ മരുമകനും കാബിനറ്റ് അംഗമാണ്.
ശ്രീലങ്കൻ- യുഎസ് പൗരനാണ് ബാസിൽ. 2010-2015 കാലഘട്ടത്തിൽ സർക്കാറിന്‍റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ബേസിലാണ്. 2020ൽ നടന്ന പാർലമെന്‍ററി തെരഞ്ഞെടുപ്പിൽ ബേസിൽ മത്സരിച്ചിരുന്നില്ല. സർക്കാർ നോമിനേറ്റ് ചെയ്തതിലൂടെയാണ് ബേസിൽ പാർലമെന്‍റിലെത്തിയത്.
രാജപക്സെ കുടുംബത്തിൽ നിന്ന് കാബിനറ്റിലെത്തുന്ന ഏഴാമത്തെയാളാണ് ബാസിൽ. പ്രധാനമന്ത്രി മഹിന്ദ രാജ്പക്സെയായിരുന്നു ഇതുവരെ ധനകാര്യം കൈകാര്യം ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

