Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാക്രോണിനെതിരെ രോഷം;...

മാക്രോണിനെതിരെ രോഷം; ഫ്രഞ്ച്​ ഉൽപന്നങ്ങൾക്ക്​ ബഹിഷ്​കരണാഹ്വാനം

text_fields
bookmark_border
Israel French President
cancel
camera_alt

ഫ്രഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​െൻറ ഇസ്​ലാംവിരുദ്ധ പ്രസ്​താവനകൾക്കെതിരെ ഇസ്രയേൽ നഗരമായ ടെൽ അവീവിൽ പ്രതിഷേധിക്കുന്നവർ

പാ​രി​സ്​: ഇ​സ്​​ലാ​മി​നെ​തി​രെ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ന​ട​ത്തി​യ രൂ​ക്ഷ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ത​ല ന​ട​പ​ടി​ക​ൾ​ക്കും പി​ന്നാ​ലെ ഫ്ര​ഞ്ച്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കെ​തി​രെ ബ​ഹി​ഷ്​​ക​ര​ണാ​ഹ്വാ​നം. അ​റ​ബ്​ ലോ​ക​ത്ത്​ വ്യാ​പ​ക​മാ​യി വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഫ്ര​ഞ്ച്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന നി​ർ​ത്തി. തു​ർ​ക്കി​യി​ലും ബ​ഹി​ഷ്​​ക​ര​ണാ​ഹ്വാ​നം സ​ജീ​വ​മാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഹാ​ഷ്​​ടാ​ഗ്​ കാ​മ്പ​യി​നു​ക​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ വി​ൽ​പ​ന നി​ർ​ത്തിയത്. കു​വൈ​ത്ത്, ഖ​ത്ത​ർ, ഫ​ല​സ്​​തീ​ൻ, ഈ​ജി​പ്​​ത്, അ​ൾ​ജീ​രി​യ, ജോ​ർ​ഡ​ൻ, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി, തു​നീ​ഷ്യ രാ​ജ്യ​ങ്ങ​ളി​ൽ കാ​മ്പ​യി​ന്​ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ട്. വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ ഖ​ത്ത​ർ യൂ​നി​വേ​ഴ്​​സി​റ്റി ഉ​ൾ​പെ​ടെ സ്​​ഥാ​പ​ന​ങ്ങ​ളും ബ​ഹി​ഷ്​​ക​ര​ണ​ത്തി​ൽ അ​ണി​ചേ​ർ​ന്നി​ട്ടു​ണ്ട്.

പ്ര​വാ​ച​ക​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന കാ​ർ​ട്ടൂ​ൺ പ്ര​ദ​ർ​ശി​പ്പി​ച്ച ച​രി​ത്ര അ​ധ്യാ​പ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ്​ ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ പ്ര​സ്​​താ​വ​ന മാ​ക്രോ​ൺ ന​ട​ത്തി​യ​ത്. ലോ​കം മു​ഴു​ക്കെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മ​ത​മാ​യി ഇ​സ്​​ലാം മാ​റി​യെ​ന്നും ഫ്രാ​ൻ​സി​ലെ മു​സ്​​ലിം​ക​ൾ​ക്കി​ട​യി​ൽ വേ​രു​പ​ട​ർ​ത്തു​ന്ന 'ഇ​സ്​​ലാ​മി​സ്​​റ്റ്​ വി​ഘ​ട​ന​വാ​ദം' അ​മ​ർ​ച്ച​ചെ​യ്യേ​ണ്ട​തു​​ണ്ടെ​ന്നു​മാ​യി​രു​ന്നു മാ​ക്രോ​​ണി​െൻറ വാ​ക്കു​ക​ൾ. പ​ള്ളി​ക​ൾ​ക്ക്​ വി​ദേ​ശ ഫ​ണ്ടി​ങ്​ നി​ർ​ത്ത​ലാ​ക്കാ​ൻ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്നും സ്​​കൂ​ൾ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ക​ടു​ത്ത നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. നടപടികൾ ശക്​തമാക്കിയ രാജ്യത്ത്​ ഇതുവരെ 20 ഓളം മുസ്​ലിം പള്ളികൾ സർക്കാർ അടച്ചുപൂട്ടിയിട്ടുണ്ട്​.

മാ​ക്രോ​ണി​െൻറ പ്ര​സ്​​താ​വ​ന നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണെ​ന്ന്​ ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വെ​റു​പ്പി​െൻറ സം​സ്​​കാ​രം വ​ള​ർ​ത്താ​നേ ഇ​ത്​ ഉ​പ​ക​രി​ക്കൂ എ​ന്ന്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​സ്​​ലാ​മി​നെ ഭീ​ക​ര​ത​യു​മാ​യി തു​ന്നി​ച്ചേ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും വ്യ​ക്ത​മാ​ക്കി. മ​ത​ചി​ഹ്​​ന​ങ്ങ​ളെ നി​ര​ന്ത​ര​മാ​യി അ​വ​ഹേ​ളി​ച്ച്​ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ഫ്രാ​ൻ​സ്​ നി​ര​ന്ത​ര ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന്​ ഇ​സ്​​ലാ​മി​ക സ​ഹ​ക​ര​ണ സം​ഘ​ട​ന(​ഒ.​ഐ.​സി)​യും കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തെ ഫ്ര​ഞ്ച്​ സ്​​ഥാ​ന​പ​തി​യെ വി​ളി​പ്പി​ച്ച്​ പാ​കി​സ്​​താ​ൻ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നും ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​െൻറ മ​റ​വി​ൽ ഫ്രാ​ൻ​സ്​ ഇ​സ്​​ലാം ഭീ​തി പ​ട​ർ​ത്തു​ക​യാ​ണെ​ന്ന്​ ​പാ​കി​സ്​​താ​ൻ കു​റ്റ​​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french presidentFrench President Emmanuel Macron
Next Story