Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അവിടെ ജീവിക്കുന്നവരുടെ യാതനകൾ സാറ്റ് ലൈറ്റ് ചിത്രങ്ങളെക്കാൾ ഭീകരം'; ഗസ്സയുടെ ഗൂഗിൾ എർത്ത് ചിത്രങ്ങളുമായി ആഞ്ജലീന ജോളി

text_fields
bookmark_border
അവിടെ ജീവിക്കുന്നവരുടെ യാതനകൾ സാറ്റ് ലൈറ്റ് ചിത്രങ്ങളെക്കാൾ ഭീകരം; ഗസ്സയുടെ ഗൂഗിൾ എർത്ത് ചിത്രങ്ങളുമായി ആഞ്ജലീന ജോളി
cancel

ഇസ്രായേൽ ആക്രമണത്തിൽ തകർന്നുതരിപ്പണമായ ഗസ്സയുടെ ഭീകരമുഖം വ്യക്തമാക്കുന്ന ഗൂഗിൾ എർത്ത് ചിത്രങ്ങൾ പങ്കുവെച്ച് പ്രശസ്ത അമേരിക്കൻ നടിയും ചലച്ചിത്ര പ്രവർത്തകയും ജീവകാരുണ്യ പ്രവർത്തകയുമായ ആഞ്ജലീന ജോളി. ഗസ്സയിൽ സംഭവിച്ചതെന്താണെന്ന് ഇപ്പോൾ ആർക്കും ഗൂഗിൾ എർത്ത് വഴി നേരിട്ട് കാണാൻ സാധിക്കുമെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അവർ കുറിച്ചു.

മുഴുവൻ നഗരങ്ങളും ഇന്ന് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ്. വീടുകൾ, സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, റോഡുകൾ, കുടിവെള്ള-ശുചീകരണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ സാധാരണക്കാരുടെ ജീവനോപാധികളായ അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെട്ടിരിക്കുന്നു. യു.എൻ സാറ്റലൈറ്റ് സെന്ററിന്റെ കണക്കുകൾ പ്രകാരം, 2026 ജൂൺ 16 വരെയുള്ള കണക്കുകൾ അനുസരിച്ച് ഗസ്സയിലെ ആകെ കെട്ടിടങ്ങളുടെ 82 ശതമാനവും തകർന്നിട്ടുണ്ട്. ഇതിൽ മൂന്നിൽ രണ്ട് ഭാഗത്തോളം കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു തരിപ്പണമായതായി വിലയിരുത്തപ്പെടുന്നു. ഗൂഗിൾ എർത്ത് ഈ ഭീകരമായ നാശനഷ്ടങ്ങൾ വളരെ വ്യക്തമായി പുറത്തുകാണിക്കുന്നുണ്ടെന്ന് ആഞ്ജലീന ജോളി വ്യക്തമാക്കുന്നു.



എന്നാൽ സാറ്റലൈറ്റ് ചിത്രങ്ങൾക്ക് പ്രതിഫലിപ്പിക്കാനാവാത്ത വലിയൊരു മാനുഷിക ദുരന്തമാണ് ഗസ്സയിൽ നിലവിലുള്ളത്. തകർന്നു തരിപ്പണമായ ഇടങ്ങളിൽ ജീവിക്കേണ്ടി വരുന്നവരുടെ യാതനകളും കൊല്ലപ്പെട്ട കുടുംബങ്ങളുടെ അവസ്ഥയും ശേഷിച്ചവരുടെ നിത്യജീവിതത്തിലെ നരകയാതനകളും ഈ ചിത്രങ്ങൾക്ക് ഒപ്പിവെക്കാനാവില്ല. കടുത്ത ശൈത്യകാലം പടിവാതിൽക്കൽ എത്തിനിൽക്കെ, ഗസ്സയിലെ ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയാണ്. ആകെ ജനസംഖ്യയുടെ 94 ശതമാനത്തോളം വരുന്ന 1.98 ദശലക്ഷം (19.8 ലക്ഷം) ആളുകളാണ് നിലവിൽ പാർപ്പിട സഹായവും അവശ്യസാധനങ്ങളും ലഭിക്കാതെ വലയുന്നത്. എന്നാൽ ആവശ്യത്തിന് സഹായ വസ്തുക്കളും അഭയ സാമഗ്രികളും ഗാസയിലേക്ക് എത്തിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളും തടസ്സങ്ങളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ഈ ഘട്ടത്തിൽ അടിയന്തര ഇടപെടലുകളാണ് ലോകരാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ശൈത്യകാലം ആരംഭിക്കുന്നതിന് മുൻപ് ജനങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ദുരിതാശ്വാസ വസ്തുക്കളും മാനുഷിക സഹായങ്ങളും ആവശ്യമായ അളവിൽ സിവിലിയന്മാരിലേക്ക് തടസ്സങ്ങളില്ലാതെ എത്തിക്കണം. തകർന്ന ആശുപത്രികളിലേക്ക് അടിയന്തരമായി ജീവൻ രക്ഷാ മരുന്നുകളും വൈദ്യസഹായവും ഉറപ്പാക്കണം. സാധാരണക്കാർക്ക് അവരുടെ വീടുകളും സ്കൂളുകളും ആശുപത്രികളും സമൂഹവും സുരക്ഷിതമായി പുനർനിർമ്മിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. നാശനഷ്ടങ്ങൾ ലോകത്തിന് മുന്നിൽ വ്യക്തമാണ്, ജനങ്ങളുടെ ആവശ്യങ്ങളും എല്ലാവർക്കും അറിയാം. എന്നാൽ ഈ ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റപ്പെടുമോ എന്നതാണ് ഇപ്പോൾ പ്രധാനമെന്ന് ഏയ്ഞ്ചലീന ജോളി തന്റെ പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു. (@un_ocha, @inaraorg)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Angelina Jolie Shares Gaza Google Earth Images Highlighting Humanitarian Crisis
Next Story