Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅംഗല മെർകലി​െൻറ...

അംഗല മെർകലി​െൻറ പിൻഗാമി ആര്​? ജർമനി വിധിയെഴുതി; ഫലം നാളെയറിയാം

text_fields
bookmark_border
അംഗല മെർകലി​െൻറ പിൻഗാമി ആര്​? ജർമനി വിധിയെഴുതി; ഫലം നാളെയറിയാം
cancel

ബർലിൻ: പൊള്ളുന്ന ചൂടു വകവെക്കാതെ പുതിയ ചാൻസല​െറ തെരഞ്ഞെടുക്കാൻ ജർമൻ ജനത പോളിങ്​ബൂത്തിലെത്തി. തെരഞ്ഞെടുപ്പ്​ ഫലം നാളെയറിയാം. ജർമൻ ഏകീകരണം നടന്ന 1990 നു ശേഷം അംഗല മെർകൽ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്​. 16 വർഷത്തെ ഭരണത്തിനുശേഷമാണ്​ ജർമനിയിലെ ആദ്യവനിത ചാൻസലർ ആയ മെർകൽ അരങ്ങൊഴിഞ്ഞത്​.

ജനാധിപത്യത്തി​െൻറ കെട്ടുറപ്പിനും സുസ്ഥിരഭാവിക്കുമായി എല്ലാവരും വോട്ട്​ രേഖപ്പെടുത്തണമെന്ന്​ ജർമൻ പ്രസിഡൻറ്​ ഫ്രാങ്ക്​ വാൾട്ടർ സ്​റ്റീൻമിയർ ആഹ്വാനം ചെയ്​തു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ വോ​ട്ടെടുപ്പ്​്​ നടന്നത്​. കൺസർവേറ്റിവ്​ ക്രിസ്​ത്യൻ ഡെമോക്രാറ്റിക്​ യൂനിയൻ(സി.ഡി.യു), സെൻറർ ലെഫ്​റ്റ്​ സോഷ്യൽ ഡെമോക്രാറ്റിക്​ പാർട്ടി(എസ്​.പി.ഡി ) ,ബവേറിയൻ സിസ്​റ്റർ പാർട്ടി, ദ ക്രിസ്​ത്യൻ സോഷ്യൽ യൂനിയൻ(സി.എസ്​.യു), ഗ്രീൻ പാർട്ടി എന്നിവയാണ്​ ജർമനിയിലെ പ്രധാന പാർട്ടികൾ. സി.ഡി.യു-സി.എസ്​.യു സഖ്യത്തെ പിന്തള്ളി എസ്​.പി.ഡി നേരിയ മുൻതൂക്കം നേടുമെന്നാണ് അഭിപ്രായ സർവേഫലം​.

ഇന്ത്യയെ പോലെ തന്നെ ഫെഡറല്‍ സംവിധാനവും പാര്‍ലമെൻററി ജനാധിപത്യവും പിന്തുടരുന്ന ജർമനിയില്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി രണ്ടു വോട്ടുകളാണ് ഒരു വോട്ടർക്കുള്ളത്. ഇതില്‍ ഒന്ന് അതത് പ്രവിശ്യയിലെ എം.പിയെ നേരിട്ടു ​െതരഞ്ഞെടുക്കാനുള്ള ​ നേരിട്ടുള്ള വോട്ടാണ്​. രണ്ടാമത്തേത് ഇഷ്​ടമുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിക്കും ചെയ്യാം. പാര്‍ട്ടിക്ക് കൊടുക്കുന്ന ഈ രണ്ടാമത്തെ വോട്ടുകളില്‍ അഞ്ചു​ ശതമാനം എങ്കിലും നേടുന്ന പാര്‍ട്ടികള്‍ക്ക് അവര്‍ക്ക് കിട്ടിയ വോട്ടുകളുടെ ആനുപാതികാടിസ്ഥാനത്തില്‍ പാര്‍ലമെൻറിലെ പകുതി സീറ്റുകള്‍ വിഭജിക്കപ്പെടും.

ബാക്കി പകുതിയിലേക്ക് നേരിട്ടു ​െതരഞ്ഞെടുക്കപ്പെടുന്ന എം.പിമാരും ഉള്‍ക്കൊള്ളുന്നതാണ് ജർമന്‍ പാര്‍ലമെൻറായ ബുണ്ടെഷ്​താഗ്. ഒപ്പം ഇന്ത്യയിലെ പോലെ തന്നെ അതത് ഫെഡറല്‍ സംസ്ഥാനങ്ങളിലെ അസംബ്ലി അംഗങ്ങള്‍ ​െതരഞ്ഞെടുത്തു അയക്കുന്ന രാജ്യസഭക്ക്​ തുല്യമായ ബുണ്ടെസ്രത്ത്​ കൂടി ഉള്‍ക്കൊള്ളുന്നതാണ് ജർമനിയിലെ കേന്ദ്ര നിയമ നിർമാണ സംവിധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angela MerkelGermany Election
News Summary - Angela Merkel Successor Reveals Vote Choice In Germany Election Blunder
Next Story