Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടന്റെ പുതിയ...

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർണാം ഇന്ന് ചുമതലയേൽക്കും; ലക്ഷ്യം രാജ്യത്തെ 'പുനർനിർമിക്കൽ'

text_fields
bookmark_border
andy burnham
cancel
camera_alt

ആൻഡി ബർണാം

ലണ്ടൻ: ലേബർ പാർട്ടിയിലെ രാഷ്ട്രീയ മാറ്റങ്ങൾക്കൊടുവിൽ ബ്രിട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി ആൻഡി ബർണാം ഇന്ന് ചുമതലയേൽക്കുന്നു. രണ്ടുവർഷത്തെ ഭരണത്തിന് ശേഷം ജനപിന്തുണ നഷ്ടപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ച ഒഴിവിലേക്കാണ് ബർണാം എത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടനിൽ അധികാരത്തിൽ വരുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. രാജ്യത്തിന്റെ ഘടനാപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പത്തുവർഷത്തെ കർമപദ്ധതിയുമായാണ് ബർണാം ഭരണത്തിലേക്ക് കടക്കുന്നത്.

ഇതിനിടെ തന്റെ ഭരണശൈലിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ബർണാം നൽകിക്കഴിഞ്ഞു. നികുതിയിളവുകൾ സംബന്ധിച്ച് നിലനിൽക്കുന്ന ജനങ്ങളുടെ പരാതികൾ പരിഹരിക്കുമെന്നും, നികുതി വർധനവിനെ കുറിച്ചുള്ള ആശങ്കകളിൽ സാഹചര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളേ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപിക്കപ്പെട്ട 'പത്തുവർഷത്തെ കർമപദ്ധതി' തന്റെ അധികാര കാലാവധിയെക്കുറിച്ചുള്ള പ്രഖ്യാപനമല്ല, മറിച്ച് രാജ്യത്തിന്റെ നിലവിലെ അവസ്ഥയിൽ മാറ്റം വരുത്താൻ അത്യാവശ്യമായ ഒരു നിർണ്ണായക നീക്കമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഔദ്യോഗിക ചടങ്ങുകൾക്കായി ഇന്ന് ഡൗണിങ് സ്ട്രീറ്റിൽ തിരക്കേറിയ നീക്കങ്ങളാണ് നടക്കുന്നത്. മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ തന്റെ വിടവാങ്ങൽ പ്രസംഗത്തിന് ശേഷം ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിന് രാജിക്കത്ത് സമർപ്പിക്കും. തുടർന്ന് ചാൾസ് രാജാവ് ആൻഡി ബർണാമിനെ പ്രധാനമന്ത്രിയായി നിയമിക്കും. ഔദ്യോഗികമായി അധികാരമേറ്റ ശേഷം ഡൗണിങ് സ്ട്രീറ്റിലെ വസതിക്ക് മുന്നിൽ വെച്ച് ബർണാം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യും. ഇതിന് ശേഷം പുതിയ മന്ത്രിസഭയുടെ രൂപീകരണവും നടക്കും.

കെയർ സ്റ്റാർമറിന്റെ ഭരണകാലത്തിന് ശേഷം രാജ്യത്തിന് സ്ഥിരതയും വികസനവും കൊണ്ടുവരാൻ കഴിയുന്ന ജനപിന്തുണയുള്ള നേതാവ് എന്ന നിലയിലാണ് ലേബർ പാർട്ടി ബർണാമിനെ അധികാരത്തിലേക്ക് കൊണ്ടുവരുന്നത്. ലണ്ടനിലെ രാഷ്ട്രീയ അസ്ഥിരതക്ക് അദ്ദേഹത്തിന്റെ വരവോടെ അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ലേബർ പാർട്ടി നേതൃത്വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainUK Prime MinisterUK Labour partyAndy Burnham
News Summary - Andy Burnham to become new prime minister and lay out ‘10-year plan’ for the UK in No 10 speech
Next Story