Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗസ്സ വിഷയത്തിൽ ഞങ്ങൾക്ക് തെറ്റുപറ്റി’- ലേബർ പാർട്ടിയുടെ നിലപാടിൽ ഖേദം പ്രകടിപ്പിച്ച് ആൻഡി ബർണാം

text_fields
bookmark_border
Andy Burnham
cancel
camera_alt

ആൻഡി ബർണാം

ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുന്ന ആൻഡി ബർണാം ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളിൽ ലേബർ പാർട്ടി സ്വീകരിച്ച നിലപാടുകളിൽ വലിയ പിഴവ് സംഭവിച്ചതായി സമ്മതിച്ചു. പാർട്ടിക്ക് കാര്യങ്ങൾ ശരിയായി കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും തന്റെ നേതൃത്വത്തിൽ ഇതിൽ വലിയ മാറ്റങ്ങൾ വരുമെന്നും ബർണാം പ്രഖ്യാപിച്ചു. ഗസ്സയിലെ സൈനിക നടപടികളിൽ ഇസ്രായേൽ സർക്കാരിനെതിരെ കൂടുതൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ഗസ്സയിലെ നിലവിലെ സാഹചര്യങ്ങൾക്കെതിരെ കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളുടെ തുടക്കത്തിൽ ലേബർ പാർട്ടി സ്വീകരിച്ച നിലപാട് പലർക്കും അതൃപ്തി ഉണ്ടാക്കിയെന്ന് തനിക്കറിയാമെന്നും, അതിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും ബർണാം 'ദി ഗാർഡിയന്' നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. "വെടിനിർത്തൽ ആവശ്യപ്പെടുന്നതിൽ ബ്രിട്ടൻ വളരെ വൈകിപ്പോയി. ഇസ്രായേൽ സർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ നമ്മൾ ഇനിയും നടപടികൾ സ്വീകരിച്ചേ തീരൂ," ബർണാം കൂട്ടിച്ചേർത്തു. എന്നാൽ കെയർ സ്റ്റാർമർ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്വീകരിച്ച സമീപനത്തേക്കാൾ കൂടുതൽ സജീവവും കൃത്യവുമായ ഒരു നയമാണ് തന്റെ നേതൃത്വത്തിൽ ഉണ്ടാവുകയെന്നും അദ്ദേഹം ഉറപ്പുനൽകി.

ഇസ്രായേൽ സർക്കാരിന്റെ ചെയ്തികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്നും ബർണാം വ്യക്തമാക്കി. ഗസ്സയിലെ അക്രമങ്ങളിൽ പങ്കാളികളായവർക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം, വെസ്റ്റ് ബാങ്കിലും മറ്റും പ്രവർത്തിക്കുന്ന നിയമവിരുദ്ധമായ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ വ്യാപാരം നിരോധിക്കുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും ബർണാം അറിയിച്ചു.

ഗസ്സയിലെ വൻതോതിലുള്ള നാശനഷ്ടങ്ങളും ജനങ്ങളുടെ ദുരിതങ്ങളും തന്നെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും ബർണാം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകൾ വർധിച്ചുവരികയാണെന്നും, ഇതേക്കുറിച്ച് അന്താരാഷ്ട്ര കോടതികളുടെ പരിശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെതിരെയുള്ള വിമർശനങ്ങൾ ബ്രിട്ടനിൽ വർധിച്ചുവരുന്ന ആന്റിസെമിറ്റിസത്തെ പിന്തുണക്കുന്നതല്ലെന്നും, മറിച്ച് ഒരു നീതിയുക്തമായ നിലപാട് മാത്രമാണെന്നും ബർണാം വിശദീകരിച്ചു.

കെയർ സ്റ്റാർമർ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കും തുടർന്ന് പ്രധാനമന്ത്രി പദത്തിലേക്കും ആൻഡി ബർണാം ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്കും ജനരോഷത്തിനും പരിഹാരമായി ഗസ്സ വിഷയത്തിൽ കൂടുതൽ പുരോഗമനപരമായ ഒരു നിലപാട് സ്വീകരിക്കാനാണ് ബർണാമിന്റെ നീക്കം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Andy Burnham apologises for Labour’s stance on Gaza
Next Story