ദക്ഷിണാഫ്രിക്കയിൽ എ.എൻ.സി തന്നെ സർക്കാറുണ്ടാക്കും
text_fieldsകേപ് ടൗൺ: ഏറെയായി രാജ്യം ഭരിക്കുന്ന ആഫ്രിക്കൻ നാഷനൽ കോൺഗ്രസിനെ ഞെട്ടിച്ച് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും പാർട്ടി തന്നെ സർക്കാറുണ്ടാക്കും. നിലവിലെ പ്രസിഡന്റ് സിറിൽ റാമഫോസയുടെ നേതൃത്വത്തിൽ സഖ്യസർക്കാർ അധികാരത്തിലേറുമെന്നാണ് സൂചന.
പാർട്ടിക്ക് 40 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. 21 ശതമാനം വോട്ടുള്ള ഡെമോക്രാറ്റിക് സഖ്യത്തിന്റെ പിന്തുണ എ.എൻ.സി നേടിക്കഴിഞ്ഞതായാണ് സൂചന.
ഇൻകാത ഫ്രീഡം പാർട്ടി, പാട്രിയോട്ടിക് സഖ്യം എന്നിവ ചേർന്നതാണ് ഡെമോക്രാറ്റിക് സഖ്യം. 30 വർഷമായി അധികാരത്തിൽ തുടരുന്ന എ.എൻ.സിക്ക് കേവല ഭൂരിപക്ഷം നഷ്ടമായതോടെ സഖ്യ സർക്കാറിൽ പങ്കാളികളാകാൻ മറ്റു കക്ഷികളെ ക്ഷണിച്ചിരുന്നു. ചിലർ വിസമ്മതിച്ചപ്പോൾ ഒരു സഖ്യം സമ്മതിച്ചതോടെയാണ് സർക്കാർ രൂപവത്കരണം സാധ്യമായത്.

