Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ പൊലീസ്...

അമേരിക്കയിൽ പൊലീസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

text_fields
bookmark_border
അമേരിക്കയിൽ പൊലീസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
cancel

വാഷിങ്ടൺ: അമേരിക്കയിൽ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വാഷിങ്ടനിലെ സിയാറ്റിലിലാണ് സംഭവം. സൗത്ത് ലേക്ക് യൂണിയനിലെ നോർത്ത് ഈസ്റ്റേൺ യൂനിവേഴ്‌സിറ്റി കാമ്പസ് വിദ്യാർഥിനിയും ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലക്കാരിയുമായ ജാൻവി കൻഡൂല (23) ആണ് മരിച്ചത്.

സിയാറ്റിൽ ഡെക്‌സ്റ്റർ അവന്യൂ നോർത്തിനും തോമസ് സ്ട്രീറ്റിനും ഇടയിൽവച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ പൊലീസ് വാഹനം ജാൻവിയെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം.

ഉടൻ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സിയാറ്റിൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ജാൻവി യൂനിവേഴ്സിറ്റിയിൽ പഠനത്തിന് ചേർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police vehicleIndian student diedAmerica
News Summary - An Indian student died after being hit by a police vehicle in America
Next Story