നഷ്ടമാകുമെന്ന കരുതിയ സ്വപ്നം; 60 വർഷങ്ങൾക്കപ്പുറം നഷ്ടമായ ബിരുദം 88ാം വയസ്സിൽ വിദ്യാർഥിനിക്ക് സമ്മാനിച്ച് കോളേജ്
text_fieldsജോവ്ൻ അലക്സാണ്ടർ
ഗർഭം ധരിച്ചതിനെ തുടർന്ന് പൂർത്തിയാക്കാനാകാതെപോയ ബിരുദം 88ാം വയസ്സിൽ വിദ്യാർഥിനിക്ക് നൽകി കോളേജ്. യു.എസ് സ്വദേശിനിയായ ജോവ്ൻ അലക്സാണ്ടർക്കാണ് വൈകിയെങ്കിലും ബിരുദം എന്ന സ്വപ്നം പൂവണിഞ്ഞത്. ബാച്ചിലർ ഓഫ് സയൻസിലാണ് യു.എസിലെ മെയിൻസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ജോവൻ ബിരുദം നേടിയിരിക്കുന്നത്.
1950 കളിൽ മെയിൻസ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്ന ജോവൻ 1959ൽ ബിരുദം ലഭിക്കേണ്ട അതേ സമയത്ത് ഗർഭിണിയായി. തുടർന്ന് ബിരുദത്തിൻറെ ഭാഗമായ സ്റ്റുഡന്റ് ടീച്ചിങ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഈയടുത്ത കാലത്ത് ജോവൻറെ മകൾ കോഴ്സ് പൂർത്തീകരിച്ച് ബിരുദം നേടാനുള്ള സാധ്യതകൾ അന്വേഷിച്ചു. യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡീൻ ജസ്റ്റിൻ ഡിമ്മൽ ഇവരെ സഹായിച്ചു. അവർ നടത്തിയ അന്വേഷണത്തിൽ 1980-81ൽ ഫുൾടൈമായി ഒരു വർഷം ജോവൻ പ്രീസ്കൂളിൽ പഠിപ്പിച്ചിരുന്നതായി കണ്ടെത്തുകയും ബിരുദം നൽകാൻ തീരുമാനിക്കുകയുമായിരുന്നു. മെയ്11ന് ജോവൻ അലക്സാണ്ടർ ബിരുദ ദാന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങികൊണ്ട് ആ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

