Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുളിക്കാതിരുന്നത് 50...

കുളിക്കാതിരുന്നത് 50 വർഷം; അമൗ ഹാജി 94-ാം വയസിൽ വിടവാങ്ങി

text_fields
bookmark_border
Amou Haji
cancel

തെഹ്റാൻ: അമ്പത് വർഷം കുളിക്കാതെ വാർത്തകളിൽ ഇടം നേടിയ ഇറാനിലെ വയോധികൻ അമൗ ഹാജി അന്തരിച്ചു. 94 വയസ്സായിരുന്നു പ്രായം. ദെജ്ഗാഹിലെ ഗ്രാമത്തിൽ വെച്ചായിരുന്നു മരണം. ശനിയാഴ്ചയാണ് അമൗ ഹാജി മരിച്ചതായി പ്രദേശിക മാധ്യമം സ്ഥിരീകരിച്ചത്.

ദീർഘകാലം കുളിക്കാതെ ഇദ്ദേഹം പ്രശസ്തനായിരുന്നു. ഇദ്ദേഹത്തിന്‍റെ വിചിത്രമായ ശീലത്തെക്കുറിച്ച് വിവരിക്കുന്ന 'ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി' എന്ന ഡോക്യുമെന്‍ററിയും പുറത്തിറങ്ങിയിട്ടുണ്ട്. രോഗങ്ങൾ തന്നെ പിടികൂടുമെന്ന് ഭയന്നാണ് അമൗ ഹാജി കുളിക്കാതിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായി ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amou Haji
News Summary - Amou Haji, who did not wash for more than half a century dies
Next Story