Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightയു.എന്നിലെ മുന്‍...

യു.എന്നിലെ മുന്‍ യു.എസ് അംബാസഡറുടെ മകൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ

text_fields
bookmark_border
യു.എന്നിലെ മുന്‍ യു.എസ് അംബാസഡറുടെ മകൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ
cancel
camera_alt????? ????????????

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ മുന്‍ യു.എസ് അംബാസഡറുടെ മകള്‍ സോഫിയ നെഗാപ്രോണ്ടെ (27) അറസ്റ്റിൽ. മെരിലാന്‍ഡില ്‍ യൂസഫ് റാസ്മുസ്സനെ (24) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കൊലപാതകക്കുറ്റം ചുമത്തി സോഫിയയെ മോണ്ട്ഗോമറി കൗണ്ടി പൊലീസ് അറസ്റ്റു ചെയ്തത്.

റാസ്മുസ്സനും സോഫിയയും പരിചയക്കാരായിരുന്നെന്നും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്‍റെ കീഴില്‍ യു.എന്‍ അംബാസഡറായും ഇറാഖിലെ അംബാസഡറായും സേവനമനുഷ്ഠിച്ച ജോണ്‍ നെഗാപ്രോണ്ടെയുടെ ദത്തുപുത്രിയാണ് സോഫിയ നെഗാപ്രോണ്ടെ. ബുഷ് അഡ്മിനിസ്‌ട്രേഷന്‍റെ ദേശീയ രഹസ്യാന്വേഷണ ഡയറക്ടറായും, ബുഷിന്‍റെയും പ്രസിഡന്‍റ് ബരാക് ഒബാമയുടെയും കീഴില്‍ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായും ജോണ്‍ നെഗാപ്രോണ്ടെ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsmontgomery county police
News Summary - youth arrested by montgomery county police-world news
Next Story