Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇനി ക്ഷമിക്കാൻ...

ഇനി ക്ഷമിക്കാൻ കഴിയില്ല; ഇരിപ്പിടത്തില്‍ നിന്നിറങ്ങി പ്രതിയെ കൈകാര്യം ചെയ്ത ജഡ്ജി (വിഡിയോ)

text_fields
bookmark_border
ഇനി ക്ഷമിക്കാൻ കഴിയില്ല; ഇരിപ്പിടത്തില്‍ നിന്നിറങ്ങി പ്രതിയെ കൈകാര്യം ചെയ്ത ജഡ്ജി (വിഡിയോ)
cancel

ന്യൂയോര്‍ക്ക് സിറ്റി: ശിക്ഷ വിധിക്കേണ്ട ജഡ്ജി തന്നെ പ്രതിയെ കീഴ്‌പ്പെടുത്താനിറങ്ങിയാലോ? അത്തരമൊരു രംഗമാണ് അമേരിക്കയിലെ മിഷിഗണിലെ കോടതിയില്‍ ഉണ്ടായത്. കോടതി മുറിയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ രംഗങ്ങള്‍ ഇപ്പോള്‍ ഇൻറർനെറ്റിലും നവമാധ്യമങ്ങളിലും വൈറലാണ്. ജാക്‌സണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതിയിലെ ജോണ്‍ മക്‌ബൈന്‍ എന്ന ജഡ്ജിയാണ് കഥയിലെ താരം. ഇദ്ദേഹത്തോട് നിര്‍ത്താതെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രതിയെ മെരുക്കാൻ കോടതിയിലുണ്ടായിരുന്ന പൊലീസുകാർക്ക്​ പോലും കഴിയാ​െതയായി. അങ്ങനെ അവസാനം ജോണ്‍ മക്‌ബെയ്​ന്​ തന്നെ രംഗത്തിറങ്ങേണ്ടി വന്നു.

ഫെയ്‌സ്ബുക്കിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്ന യുവതിയുടെ പരാതിയില്‍ കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. അവൾക്ക്​ ഇഷ്ടമില്ലെങ്കില്‍ യുവതിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ ജഡ്ജിയോട് ‘നിങ്ങള്‍ തമ്മില്‍ ഭയങ്കര കൂട്ടാണല്ലേ’ എന്ന് പ്രതി ജഡ്​ജിയെ പരിഹസിച്ചു. സമീപമിരുന്ന യുവതി പറഞ്ഞാല്‍ മാത്രമേ താന്‍ വിട്ടു പോകുകയുള്ളു എന്ന് ജഡ്​ജിയോട്​ വ്യക്തമാക്കുകയും ചെയ്​തു.

അതിന്​ ശേഷവും യുവതിയോട്​ ഇയാൾ മോശമായി പെരുമാറുകയും ആവശ്യമില്ലാതെ ചൂടാവുകയും ചെയ്​തു. സംഭവം കൈയിൽ നിന്ന്​ പോകുമെന്ന്​ മനസിലാക്കിയപ്പോഴാണ്​ പൊലീസുകാർ പ്രതിയെ വിലങ്ങിടാൻ ശ്രമിച്ചത്. പൊലീസുകാർ കിണഞ്ഞ്​ ശ്രമിച്ചിട്ടും പ്രതിക്ക്​ വിലങ്ങിടാൻ സാധിച്ചില്ല. അവസാനം ചേംബറിലിരുന്ന് ശാന്തമായി ഉത്തരവിറക്കിയിരുന്ന ജഡ്​ജി തന്നെ പ്രതിയെ കീഴ്​പ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Michigan judgemishigon court
News Summary - You Got A Bad Attitude': Agitated Judge Tears Off Robe,
Next Story