യുദ്ധവും മഞ്ഞുരുക്കവും
text_fieldsആഗോളതലത്തിൽ നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷിയായാണ് 2018 വിടവാങ്ങുന്നത്. അമേരിക്കയും ട്രംപും തന്നെയായിരു ന്നു വാർത്താ സൃഷ്ടാക്കളിൽ മുൻപന്തിയിൽ. അമേരിക്കയിൽ വംശീയ ആക്രമണങ്ങൾ വർധിച്ചു വന്നു. മെക്സിക്കോയിൽ നിന്നുള ്ള കുടിയേറ്റക്കാരെ തടയാൻ മാതാപിതാക്കളെയും കുട്ടികളെയും അകറ്റി. വർഷാവസാനമെത്തിയപ്പോൾ മെക്സിക്കൻ അതിർത്തിയ ിൽ മതിൽ പണിയുന്നതിെൻറ പേരിൽ അമേരിക്ക ഭരണസ്തംഭനത്തിലേക്കും നീങ്ങി.
ചൈന -യു.എസ് വ്യാപാര യുദ്ധ ം, ഉത്തരകൊറിയ -യു.എസ് സമാധാന ചർച്ച, ക്യൂബയിൽ കാസ്ട്രോ യുഗത്തിെൻറ അന്ത്യം, ബ്രെക്സിറ്റിൽ രണ്ടാം ഹിത പരിേശാധനാ ആവശ്യം, ഫ്രാൻസിൽ സർക്കാർ വിരുദ്ധ പ്രതിഷേധം തുടങ്ങിയവയും പോയവർഷത്തെ പ്രധാനസംഭവങ്ങളാണ്. അതിന ിടെ തായ്ലാൻറിലെ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ ഫുട്ബോൾ കോച്ചിനെയും 17 ദിവസങ്ങൾക്ക് ശേഷം രക്ഷപ്പ െടുത്തിയ സംഭവം മാനവികതയുടെ നേർക്കാഴ്ചയായി.
ട്രംപിെൻറ യുദ്ധങ്ങൾ
2018 െൻറ തുടക്കത്തിൽ ജ നുവരി 20 മുതൽ 22 വരെയാണ് കുട്ടികളായിരിക്കെ വേണ്ടത്ര രേഖകളില്ലാതെ അമേരിക്കയിൽ എത്തിയ വരെ നാടുകടത്തലിൽ നിന്ന് സ ംരക്ഷിക്കുന്ന നിയമം അവസാനിപ്പിക്കാൻ ട്രംപിെൻറ ശ്രമം നടന്നത്. ഇത് ആഭ്യന്തര ഭരണസ്തംഭനത്തിലേക്ക ് വരെ വഴിവെച്ചു. പിന്നീട് കോടതി ഇടപെട്ട് ട്രംപിെൻറ നടപടിെയ തടയുകയായിരുന്നു.
കുടിറ്റേ ക്കാർക്കെതിരെ സീറോ ടോളറൻസ്

ജൂൺ 20നാണ് ട്രംപ് കുടിയേറ്റക്കാരോട് സീറോ ടോളറൻസ് പോളിസി നടപ്പിലാക് കിയത്. അനധികൃത കുടിയേറ്റക്കാരിൽ നിന്ന് കുട്ടികളെ അകറ്റുക എന്നായിരുന്നു പദ്ധതി. പദ്ധതി നടപ്പാക്കിയതു വഴി 3000 ക ുട്ടിളെ മാതാപിതാക്കളിൽ നിന്ന് അകറ്റി. വിവാദമായപ്പോൾ ജൂലൈ 26ന് കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിടണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഇപ്പോഴും നിരവധി കുട്ടികൾ മാതാപിതാക്കളെ വിട്ട് സർക്കാറിെൻറ കസ്റ്റഡ ിയിൽ തന്നെ കഴിയുകയാണ്.
കിമ്മും ട്രംപും

പരസ്പരം പോരടിച്ചു നടന്ന ഉത്തരകൊറിയയും യു.എസും രമ്യതയിലെത ്തിയതാണ് മറ്റൊന്ന്. ആണവ നിരായുധീകരണത്തെ കുറിച്ച് സംസാരിക്കാൻ ട്രംപിനെ കിം ജോങ് ഉൻ ക്ഷണിച്ചത് മാർച്ച് ഒമ്പതിനായിരുന്നു. ജൂൺ 12ന് സിംഗപ്പൂരിലെ ഉച്ചകോടിയിൽ ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും കു ടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച എത്രത്തോളം ഫലം കാണുമെന്ന സംശയം ബാക്കിയായി. മെയ് 24ന് പൻഗേരി ആണവ പരീക്ഷണ ശാല ഉത ്തരകൊറിയ സ്വയം തകർത്തു. ഉത്തരകൊറിയ ആണവായുധ പരീക്ഷണങ്ങൾ ഉപേക്ഷിച്ചാൽ ഉപരോധങ്ങൾ പിൻവലിക്കുമെന്നായിരുന്നു യു.എസിെൻറ വാഗ്ദാനം. ആണവപരീക്ഷണ ശാലകൾ തകർത്ത് ഉത്തരകൊറിയ പ്രതിബദ്ധത തെളിയിച്ചിട്ടും യു.എസി െൻറ സംശയം തീർന്നില്ല. ഉപരോധം പിൻവലിക്കാത്ത പക്ഷം ആണവപരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി തുടരുകയാണ്.
ഇറക്കുമതി തീരുവ

അതുപോലെ വിമർശിക്കപ്പെട്ട ട്രംപിെൻറ തീരുമാനമ ാണ് ഇറക്കുമതി തീരുവ. ട്രംപിെൻറ സാമ്പത്തിക നയത്തിെൻറ ഭാഗമായി ജനുവരിയിൽ സോളാർ പാനലിന ും വാഷിങ്െമഷീനും 30 മുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. പിന്നീട് അത് സ്റ്റീൽ, അലൂമിനിയം എന്നിവയിലേക ്കും വ്യാപിപ്പിച്ചു. ജൂൺ ഒന്നിന് യൂേറാപ്യൻ യൂണിയൻ, കാനഡ, മെക്സികോ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി
ചെ യ്യുന്ന സ്റ്റീൽ, അലൂമിനിയം എന്നിവക്ക് തീരുവ ഇൗടാക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് ജൂലൈ ആറിന് ൈചനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 818 ഇനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തി. ഇത് ൈചന -യു.എസ്എ വ്യാപാര യുദ്ധത്തിലേ ക്ക് നയിച്ചു.
വ്യാപാര യുദ്ധം

തങ്ങളുടെ ബൗദ്ധിക സ്വത്തുക്കൾ ചൈന മോഷ്ടിച്ച് കൈമാറ്റം ചെയ്യുന് നുവെന്നാരോപിച്ച് ജൂൺ ആറിന് ഇറക്കുമതി തീരുവ വർധിപ്പിച്ചാണ് യു.എസ് വ്യാപാരയുദ്ധത്തിന് തുടക്കമിട്ടത്. കോടിക്കണക്കിന് ഡോളറുകളുടെ ഉൽപന്നങ്ങൾക്ക് ഇരുരാജ്യങ്ങളും തീരുവ ചുമത്തി മത്സരിച്ചു. ഇൗ മത്സരപ്പാച്ചിലിൽ ലോകസാമ്പത്തിക വ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകി. ഒടുവിൽ അർജൻറീനയിലെ ബ്വേനസ് എയ്റിസിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇരുരാഷ്ട്രത്തലവന്മാരും വ്യാപാരയുദ്ധത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു.
ആണവകരാറിൽ നിന്ന് പിൻമാറ്റം

ഇറാനുമായി ഒപ്പുവെച്ച ആണവകരാറിൽനിന്ന് പിൻമാറുന്നതായി െമയ് എട്ടിന് യു.എസ് പ്രഖ്യാപിച്ചു. ആണവകരാറിൽനിന്ന് യു.എസിെൻറ പിൻവാങ്ങൽ ലോകം ആശങ്കയോടെയാണ് കണ്ടത്. ആഗസ്ത് ഏഴിന് ഇറാനെതിരായ യു.എസ് ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഉപരോധങ്ങളിലൂടെ തകർക്കാനാവില്ലെന്ന് ഇറാനും തിരിച്ചടിച്ചു.
യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് യു.എസിെൻറ പിൻമാറ്റം

യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് ജൂൺ 19ന് യു.എസ് പിൻമാറി. യു.എസിെൻറ യു.എൻ പ്രതിനിധിയായിരുന്ന നിക്കി ഹാലെയാണ് പിൻമാറ്റം പ്രഖ്യാപിച്ചത്. മനുഷ്യാവകാശ കൗൺസിൽ ഇസ്രായേലിനോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചായിരുന്നു പിൻമാറ്റം.
യു.എസ് എംബസി മാറ്റം

2017 അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് യു.എസിെൻറ അന്നോളമുള്ള വിദേശനയം പൊളിച്ചെഴുതി ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. 2018 െമയ് 14ന് ഇസ്രായേലിലെ അമേരിക്കൻ എംബസി തെൽ അവീവിൽ നിന്ന് െജറുസലേമിലേക്ക് മാറ്റി.
ആഭ്യന്തര കലഹം

ഇതിനിടെ, വൈറ്റ്ഹൗസിലെ ആഭ്യന്തര കലഹം മൂർച്ഛിച്ചു. മറ്റു രാജ്യങ്ങളെ മര്യാദ പഠിപ്പിക്കാനിറങ്ങിത്തിരിച്ച ട്രംപിന് സ്വന്തം പാളയത്തിലെ പട തടുക്കാനായില്ല. വിദേശകാര്യ സെക്രട്ടറിയായിരുന്ന റെക്സ് ടില്ലേഴ്സൺ മുതൽ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വരെ ട്രംപുമായി പല വിഷയങ്ങളിലും അഭിപ്രായ ഭിന്നത പുലർത്തിയ ഉന്നതർ വൈറ്റ്ഹൗസിൽ നിന്ന് ഒന്നൊന്നായി പടിയിറങ്ങി. ഒരു കാലത്ത് ട്രംപിെൻറ വിമർശകയും പിന്നീട് വക്താവുമായി മാറുകയും ചെയ്ത നിക്കി ഹാലി െഎക്യരാഷ്ട്ര സഭയിലെ യു.എസിെൻറ അംബാസഡർ പദവി ഒഴിഞ്ഞു.
കൊറിയകളുടെ മഞ്ഞുരുക്കം

പരസ്പരം പോരാടിച്ച കൊറിയകൾ കൈകോർത്തതാണ് ലോകം ഉറ്റുനോക്കിയ സംഭവം. 1953 നു ശേഷം ദക്ഷിണ കൊറിയ സന്ദർശിക്കുന്ന ആദ്യ ഉത്തരകൊറിയൻ നേതാവായി കിം ജോങ് ഉൻ മാറി. ഏപ്രിൽ 27നാണ് കിംേജാങ് ഉൻ ദക്ഷിണ െകാറിയ സന്ദർശിച്ച് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തിയത്. ശീതകാല ഒളിമ്പിക്സാണ് ഇൗ മഞ്ഞുരുക്കങ്ങൾക്കെല്ലാം വേദിയായത്. വൈരം മറന്ന് ഉത്തരകൊറിയൻ താരങ്ങൾ ദക്ഷിണകൊറിയയിൽ നടന്ന മത്സരങ്ങളിൽ പങ്കുകൊണ്ടു. അതിനു പിന്നാലെയാണ് ഉത്തരകൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിനെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്. മൂൺ ക്ഷണം സ്വീകരിക്കുകയും ചെയ്തു. കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവനിരായുധീകരണത്തിന് ഇരു നേതാക്കളും ധാരണയിലെത്തി. ട്രംപ്^കിം ഉച്ചകോടിയുടെ മധ്യസ്ഥനും മൂൺ ആണ്.
റഷ്യൻ ചാരെനതിരെ വധശ്രമം

റഷ്യൻ മുൻ ചാരൻ സെർഗി സ്ക്രിപാലിനും മകൾക്കും എതിരെ മാർച്ച് നാലിന് വധശ്രമം നടന്നു. ഇരുവർക്കും വിഷം നൽകി കൊല്ലാൻ ശ്രമിച്ച വിഷയത്തിൽ റഷ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം തകർന്നു. ഇരുരാജ്യങ്ങും തമ്മിൽ നിരവധി ആരോപണ പ്രത്യാരോപണങ്ങൾ നടത്തി. റഷ്യയാണ് വധശ്രമം നടത്തിയതെന്ന് ബ്രിട്ടനും ബ്രിട്ടൻ നുണ പറയുകയാണെന്ന് റഷ്യയും ആരോപിച്ചു. 23 റഷ്യൻ പ്രതിനിധികളെയും കുടുംബാംഗങ്ങളെയും ബ്രിട്ടനിൽ നിന്ന് പുറത്താക്കി. ബ്രിട്ടന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് യു.എസ്, കാനഡ, ജർമനി, ഫ്രാൻസ് എന്നിവർ 145 റഷ്യൻ പ്രതിനിധികെള പുറത്താക്കി. തുടർന്ന് റഷ്യ 23 ബ്രിട്ടീഷ് പ്രതിനിധികളെയും 60 യു.എസ് പ്രതിനിധികളെയും മറ്റ് രാജ്യങ്ങളിെല പ്രതിനിധികളെയും പുറത്താക്കികൊണ്ട് തിരിച്ചടിച്ചു. കൂടാതെ റഷ്യയിെല ബ്രിട്ടീഷ് കൗൺസിലും സെൻറ് പീറ്റേഴ്സ് ബെർഗിെല ബ്രിട്ടീഷ് കോൺസുലേറ്റും പൂട്ടിച്ചു.
റഷ്യൻ പ്രസിഡൻറായി വീണ്ടും വ്ലാദിമിർ പുചിൻ

റഷ്യയിൽ നാലാം തവണയും വ്ലാദിമിർ പുചിൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 76 ശതമാനം വോട്ടുകൾ നേടിയാണ് വിജയം. മെയ് ഏഴിന് നാലാം ഘട്ടം ആരംഭിച്ചു. അന്നുതന്നെ ദിമിത്രി മെദ്വദേവിനെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചു. മെയ് 18ന് പുതിയ സർക്കാർ രൂപീകരണ ഉത്തരവിൽ ഒപ്പുവെച്ചു.
അധികാരക്കൈമാറ്റങ്ങൾ

- ഏപ്രിൽ 19ന് കാസ്ട്രോയുഗത്തിന് അന്ത്യം കുറിച്ച് മിഗ്വേൽ ഡയസ് കാനൽ ക്യൂബയുടെ പ്രസിഡൻറായി അധികാരമേറ്റു. ആറു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് കാസ്ട്രോ കുടുംബത്തിൽനിന്നല്ലാത്ത ഒരാൾ നേതാവായെത്തുന്നത്. വൈസ് പ്രസിഡൻറ് മിഗ്വേൽ ഡയസ് കാനലിന് വഴിമാറിക്കൊടുത്താണ് റാഉൾ കാസ്ട്രോ അധികാരമൊഴിയുന്നത്.
- ദക്ഷിണാഫ്രിക്കയിൽ ഒമ്പതു വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി 14 ജേക്കബ് സുമയെ പ്രസിഡൻറ് സ്ഥാനത്തു നിന്ന് പുറത്താക്കി സിരിൽ രാമഫോസ പ്രസിഡൻറായി അധികാരമേറ്റു.
- മലേഷ്യയിൽ നജീബ് റസാഖിനെ തോൽപിച്ച് മെയ് ഒമ്പതിന് മഹാതീർ മുഹമ്മദ് അധികാരത്തിൽ വന്നു. രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു അത്. ഭരണസഖ്യമായ ബാരിസണ്‍ നാഷനലിെൻറ 60 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് മഹാതിര്‍ സഖ്യത്തിെൻറ ജയം.
- ജർമനിയിൽ അംഗല മെർകലിെൻറ പിൻഗാമിയായി ഭരണകക്ഷിയുടെ തലപ്പത്ത് അനഗ്രത് ക്രംപ് കാരൻബവർ എത്തി. 18 വർഷമായി ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ നേതാവായിരുന്നു മെർകൽ.
- ഇൗജിപ്തിൽ പേരിനൊരു തെരഞ്ഞെടുപ്പ് നടത്തി അബുൽ ഫത്തഹ് അൽസീസി രണ്ടാംവട്ടവും അധികാരമുറപ്പിച്ചു.
- പാകിസ്താനിൽ മുൻ ക്രിക്കറ്റ് താരവും തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ പുതിയ പ്രധാനമന്ത്രിയായി. പാനമ രേഖകൾ പുറത്തുവിട്ട അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ജയിലിലായത് ഇംറാന് പ്രധാനമന്ത്രിപദത്തിലേക്കുള്ള വഴി എളുപ്പമാക്കി.
- ആസ്ത്രേലിയയുടെ 30ാമത് പ്രധാനമന്ത്രിയായി സ്കോട്ട് ജോൺ മോറിസൺ ആഗസ്ത് 24ന് െതരഞ്ഞെടുക്കപ്പെട്ടു.
- ഒക്ടോബർ 27 അയർലാൻഡ് പ്രസിഡൻറായി മൈകൽ ഡി ഹിഗ്ഗിങ്സിനെ തെരഞ്ഞെടുത്തു.
- ബ്രസീലിൽ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ഒക്ടോബർ 28 ന് തീവ്രവലതുപക്ഷ നേതാവ് ജയ്ർ ബൊൽസൊനാരോ പ്രസിഡൻറായി.
രാഷ്ട്രീയ അസ്ഥിരതകൾ
ശ്രീലങ്കൻ അധികാര തർക്കം

ഒക്ടോബർ 26 ന് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ പ്രസിഡൻറ് മൈത്രിപാല സിരിസേന പുറത്താക്കി. പകരം പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെയെ നിയമിച്ചു. എന്നാൽ രാജിവെക്കാൻ വിക്രമസിഗെ തയാറായില്ല. രണ്ട് പ്രധാനമന്ത്രിമാർ വന്നത് രാജ്യെത്ത രാഷ്ട്രീയ -സാമ്പത്തിക അസ്ഥിരതക്ക് വഴിവെച്ചു. 2005 മുതൽ 2015 വരെ പ്രസിഡൻറായിരുന്ന രാജപക്സയെ, വിക്രമസിംഗക്കൊപ്പം ചേർന്ന് തോൽപ്പിച്ചത് സിരിസേനയായിരുന്നു. പിന്നീട് രാജപക്സെയ കൂട്ടു പിടിച്ച് വിക്രമസിംെഗയെ അധികാര ഭ്രഷ്ടനാക്കാൻ ശ്രമിച്ചു. രാജപക്സെയുടെ സത്യപ്രതിജ്ഞ നടത്തിയ സിരിസേന വിശ്വാസവോെട്ടടുപ്പ് നടക്കാതിരിക്കാൻ പാർലമെൻറിന് മൂന്നാഴ്ച അവധിയും നൽകി. ഇതോടെ ആഭ്യന്തര കലാപങ്ങളും ഉടലെടുത്തു. തുടർന്ന് സുപ്രീംകോടതി ഇടെപട്ട് രാജപക്സെയുടെ നിയമനം റദ്ദാക്കി. വിക്രമസിംഗക്ക് പാർലമെൻറി ഭൂരിപക്ഷം തെളിയിക്കാനുമായതോടെ രാഷ്ട്രീയ അസ്ഥിരതക്ക് താത്കാലികാശ്വാസമായി.
മാലിദ്വീപിൽ ഭരണ പ്രതിസന്ധി

മാലിദ്വീപിൽ ഭീകരക്കുറ്റം ചുമത്തി ജയിലിലടച്ച മുൻ പ്രസിഡൻറ് മുഹമ്മദ് നശീദിനെയും പ്രതിപക്ഷ നേതാക്കളെയും മോചിപ്പിക്കണമെന്ന് ഫെബ്രുവരി ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ പ്രസിഡൻറായിരുന്ന അബ്ദുല്ല യമീൻ തയാറാകാത്തത് പ്രതിസന്ധിയുണ്ടാക്കി. ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാർ നാടുവിടേണ്ട അവസ്ഥ വന്നതോടെ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് ഫ്രണ്ട് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടന്നു. യമീെൻറ അധികാരമോഹങ്ങൾ തകർത്ത് പ്രതിപക്ഷ നേതാവായ ഇബ്രാഹീം മുഹമ്മദ് സ്വാലിഹ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, അധികാരക്കൈമാറ്റത്തിന് യമീൻ വിസമ്മതിച്ചേതാടെ രാജ്യം ഒരിക്കൽകൂടി പ്രതിസന്ധിയിലേക്ക് വീണു. ഒടുവിൽ സുപ്രീംകോടതി വിധിയാണ് തുണയായത്. യമീൻ ജനവിധി മാനിക്കണമെന്ന വിധിയെ തുടർന്ന് സ്വാലിഹ് അധികാരേമറ്റതോടെ പ്രതിസന്ധികൾക്ക് താൽക്കാലിക വിരാമമായി.
ബ്രെക്സിറ്റിൽ രണ്ടാം ഹിതപരിശോധന

ബ്രെക്സിറ്റിന് മുമ്പ് രണ്ടാം ഹിത പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 20ന് ലണ്ടനിൽ ഏഴുലക്ഷം പേരുടെ മാർച്ച് നടന്നു. യൂറോപ്യൻ യൂനിയൻ വിടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത് അപരാധമായിപ്പോയി എന്ന ചിന്തയാണിപ്പോൾ ബ്രിട്ടീഷ് ജനതക്ക്. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് കരാറിൽ തൃപ്തി പോരാഞ്ഞ് ചില മന്ത്രിമാർ രാജിവെക്കുകയുണ്ടായി. കരാർ യൂറോപ്യൻ യൂനിയൻ അംഗീകരിച്ചെങ്കിലും ബ്രിട്ടീഷ് പാർലമെൻറംഗങ്ങൾക്ക് രണ്ടഭിപ്രായമായിരുന്നു. കരാർ നടപ്പാക്കണമെങ്കിൽ പാർലമെൻറിെൻറ അനുമതിവേണം. പരാജയഭീതി മണത്ത മേയ് വോെട്ടടുപ്പ് 2019 ജനുവരിയിലേക്ക് മാറ്റി.
ഫ്രാൻസിൽ സർക്കാർ വിരുദ്ധ കലാപം

ഫ്രാൻസിൽ അധികാരത്തിലേറിയ ഇമ്മാനുവൽ മാക്രോണിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാനായില്ല. ഫ്രാൻസിലെ ജീവിതെച്ചലവ് വർധന, ഇന്ധന വില വർധന, നികുതി ഭാരം എന്നിവക്കെതിരെ ഫേസ്ബുക്ക് കൂട്ടായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയവുമായി ഡിസംബർ ഒന്നിന് ജനങ്ങൾ തെരുവിലിറങ്ങി. യെല്ലോ വെസ്റ്റ് എന്നപേരിൽ റോഡ് ഗതാഗതം തടഞ്ഞുകൊണ്ട് തുടങ്ങിയ പ്രതിഷേധം അക്രമാസക്തമാവുകയും അത് തടയാനുള്ള െപാലീസ് ശ്രമങ്ങൾ കലാപത്തിൽ കലാശിക്കുകയുമായിരുന്നു. എട്ടുവരെ നീണ്ട കലാപത്തിൽ നിരവധി സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും േകടുപാടുകൾ പറ്റി. മരീൻ ലീപെന്നിെൻറ നേതൃത്വത്തിലുള്ള വലതുപക്ഷ സംഘമാണ് പ്രതിഷേധം ആളിക്കത്തിക്കുന്നത്. മാക്രോണിനെ അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് ലക്ഷ്യം. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മാക്രോണിെൻറ എതിരാളിയായിരുന്നു ലീപെൻ. 2019 ലേക്ക് കൂടെ പ്രതിഷേധം നീട്ടാനാണ് പ്രതിഷേധക്കാരുടെ നീക്കം.
തായ്ലാൻറ് രക്ഷാപ്രവർത്തനം

തായ്ലൻഡിലെ താംലുവാങ് ഗുഹയിൽ കുടുങ്ങിയ കൗമാരക്കാരായ ഫുട്ബാൾ താരങ്ങളെയും കോച്ചിനെയും രക്ഷിച്ചതാണ് കഴിഞ്ഞ വർഷത്തെ സുന്ദര നിമിഷങ്ങളിൽ ഒന്ന്. കുട്ടികൾ കുടുങ്ങി എന്നറിഞ്ഞത് ജൂലൈ രണ്ടിനാണ്. അതിനും ദിവസങ്ങൾ മുമ്പ് ജൂൺ 23നാണ് കുട്ടികൾ ഗുഹ സന്ദർശിക്കാൻ കോച്ചിനൊപ്പം കയറുന്നത്. ഇവർ ഉൾവശത്തേക്ക് പോകുന്നതിനിടെ ശക്തമായി മഴ െപയ്യുകയും ഗുഹയിൽ വെള്ളം കയറുകയുമായിരുന്നു. വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ കൂടുതൽ ഉള്ളിലേക്ക് കയറിയ കുട്ടികൾ ഗുഹക്കുള്ളിെല മുനമ്പിൽ 17 ദിവസമാണ് കഴിച്ചു കൂട്ടിയത്. സംഭവം പുറത്തറിഞ്ഞപ്പോൾ അന്താരാഷ്ട്ര സമൂഹമടക്കം രക്ഷാപ്രവർത്തനത്തിന് തയാറായി എത്തി. വെള്ളം വറ്റിച്ചു കളയാൻ ശ്രമിച്ചത് ശക്തമായ മഴയെ തുടർന്ന് പൂർണമായും വിജയിച്ചില്ല. രക്ഷാപ്രവർത്തനത്തിനിടെ ഒാ്കസിജൻ തീർന്ന് തായ് മുങ്ങൽ വിദഗ്ധൻ മരിച്ചത് വേദനാജനകമായെങ്കിലും ജൂലൈ 10 ന് കുട്ടികളെ അപകടമൊന്നും കൂടാതെ പുറത്തെത്തിക്കാനായി.
ഇസ്രായേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചു

ഫലസ്തീനികളെ കൂടുതൽ അരികുവത്കരിക്കുന്ന, ഇസ്രായേൽ ജൂതരുടെ മാത്രം രാഷ്ട്രമാണെന്ന് സ്ഥാപിക്കുന്ന വിവാദ ബിൽ ജൂലൈ 19ന് ഇസ്രായേൽ പാസാക്കി. 62 എം.പിമാർ ബില്ലിനെ പിന്തുണച്ചപ്പോൾ 55 പേർ എതിർത്തു. രണ്ടുപേർ വോെട്ടടുപ്പിൽ നിന്ന് വിട്ടു നിന്നു. െഎക്യ െജറുസലേമിനെ തലസ്ഥാനമായും ഹീബ്രു ഒൗദ്യോഗിക ഭാഷയായും അംഗീകരിച്ചു. ശക്തമായ വാദപ്രതിവാദത്തിനൊടുവിലാണ് ബില്ല് പാസാക്കിയത്.
ഒാങ്സാൻ സൂചിക്ക് നൽകിയ പുരസ്കാരം തിരിച്ചെടുത്തു

റോഹിങ്ക്യൻ കൂട്ടക്കൊലയിൽ മൗനം പാലിച്ചതിന് മ്യാൻമർ ജനാധിപത്യ നേതാവ് ഒാങ്സാൻ സൂചിക്കു നൽകിയ പരമോന്നത പുരസ്കാരം മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ തിരിച്ചെടുത്തു. നവംബർ12നാണ് സംഭവം. അവർ ഒരിക്കൽ നിലകൊണ്ട മൂല്യങ്ങളെ ചതിക്കുകയാണെന്ന് ആരോപിച്ചാണ് അവാർഡ് പിൻവലിച്ചത്. അംബാസഡർ ഒാഫ് കാൻഷൻസ് അവാർഡാണ് പിൻവലിച്ചത്.
സാഹിത്യത്തിന് നൊബേൽ ഇല്ല

ലൈംഗികാരോപണ വിവാദങ്ങൾ ഇക്കുറി നൊബേൽ പുരസ്കാരത്തിെൻറ ശോഭ കെടുത്തി. 70 വർഷത്തിനു ശേഷം സാഹിത്യമില്ലാതെ നൊബേൽ പ്രഖ്യാപിച്ചതും ലോകം കണ്ടു.
ലോകത്തിെൻറ കണ്ണീരായി അമാൽ ഹുസൈൻ

െഎലൻ കുർദിയെ പോലെ യുദ്ധക്കെടുതിക്കിരയായ യമനീ ബാലിക ഏഴുവയസുകാരി അമാൽ ഹുസൈെൻറ ദാരുണമരണം ലോകത്തിെൻറ കണ്ണീരായി. യമനിെല യുദ്ധം മൂലം പട്ടിണിയിലായി ആശുപത്രിയിൽ കിടക്കുന്ന െപൺകുട്ടിയുെട ചിത്രം ഒക്ടോബർ 18ന് ന്യൂയോർക്ക് ടൈംസാണ് പുറത്തു വിട്ടത്. ലോകത്തിെൻറ ദയ കാത്തു നിൽക്കാതെ ആ പെൺകുട്ടി നവംബർ ഒന്നിന് എന്നന്നേക്കുമായി കണ്ണടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
