ലോക മുത്തശ്ശൻ 121ാം വയസ്സിൽ അന്തരിച്ചു
text_fieldsസാൻഡിയാഗോ: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയായിട്ടും ചരിത്രത്തിൽ ഇടംനേടാതെ പോയ ചിലി സ്വദേശി സിലിനോ വില്ലനോര ജറമില്ലോ 121ാം വയസ്സിൽ വിടവാങ്ങി. ബുധനാഴ്ച ചിലി നഗരമായ സാൻ ജോസ് ഡി മാരിക്വിനയിലായിരുന്നു അന്ത്യം. 1896 ജൂലൈ 25നാണ് സിലിനോ ജനിച്ചത്.
അതേസമയം, ഒൗദ്യോഗിക രേഖകൾ ലഭിക്കാത്തതിനാൽ ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്ക് അധികൃതർ അംഗീകരിച്ചില്ല. വാരിയെല്ലുകൾ പൊട്ടിയതുമൂലം ഒരാഴ്ചയായി കിടപ്പായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒാപ്പറേഷൻ നടത്തുകയുംചെയ്തു. ഇദ്ദേഹം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാർ. എന്നാൽ ശ്വാസകോശരോഗവും മൂർഛിച്ചു. അവിവാഹിതനായിരുന്നു സിലിനോ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
