ന്യൂഡൽഹി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 12,74,022 ആയി. ഇതിൽ 2,64,833 ആളുകളുടെ രോഗം ഭേദമായിട്ടുണ്ട്. 69,468 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബാക്കി 9,39,721ആളുകളാണ് ഇപ്പോൾ ലോകത്താകെ ചികിത്സയിലുള്ളത്. ഇതിൽ 45,591ആളുകളുടെ നില ഗ ുരുതരമായി തുടരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
85 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ജപ്പാൻ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ജപ്പാനിൽ ഇതുവരെ 3684 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് ശാരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അമേരിക്കയിൽ കോവിഡ് വ്യാപനം ശക്തമായി ഉണ്ടായ ന്യൂയോർക്കിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ട്. കോവിഡ് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയ ശേഷം പുതിയ കേസുകൾ ന്യൂയോർക്കിൽ കുറയുന്നത് ആദ്യമായാണ്. തുരങ്കത്തിനൊടുവിൽ നമ്മൾ വെളിച്ചം കാണുന്നു എന്നാണ് ഇതേ കുറിച്ച് പ്രസിഡൻറ് ട്രംപ് പ്രതികരിച്ചത്. അതേസമയം, അമേരിക്കയിൽ കോവിഡ് ബാധിച്ച് 1200 പേർ 24 മണിക്കൂറിനിടെ മരിച്ചിട്ടുണ്ട്. അമേരിക്കയിൽ ആകെ മരിച്ചവരുടെ എണ്ണം 9618 ആണ്. 3,36,830 ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സ്പെയിനിൽ 1,31,646 കോവിഡ് കേസുകളായി. 12641 രോഗികളാണ് ഇവിടെ മരിച്ചത്. യൂറോപ്പിൽ കൂടുതൽ കേസുകളുള്ള ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,28,948 ആയി. ഇതിൽ 15887 പേർ മരിച്ചു.
സൗദി അറേബ്യയിൽ 2402 പേർക്കും യു.എ.ഇ യിൽ 1799 പേർക്കും ഖത്തറിൽ 1604 പേർക്കും ബഹ്റൈനിൽ 700 േപർക്കും കുവൈറ്റിൽ 556 പേർക്കും ഒമാനിൽ 298 പേർക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
