Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകത്ത് 35 ലക്ഷം കോവിഡ് ബാധിതർ; മരണം 245,290
text_fieldsbookmark_border
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. 3,508,820 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 245,290 പേരാണ് മരിച്ചത്.
രോഗ ബാധിതരിൽ 1,163,372 പേർ യു.എസിലാണ്. 67535 പേരാണ് യു.എസിൽ ഇതുവരെ മരിച്ചത്. രണ്ടായിരത്തിൽ അധികംപേർക്ക് യു.എസിൽ ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
സ്പെയിനിൽ 245,567 ആണ് രോഗബാധിതരുടെ എണ്ണം. ഇവിടെ കാൽലക്ഷത്തിൽ അധികം പേർ മരിച്ചു. 25,100 പേരാണ് ഇവിടെ മരിച്ചത്. 2,09,328 ആണ് ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം. 28,710 പേർ ഇവിടെ ഇതുവരെ മരിച്ചു.
യു.കെയിൽ 182,260 പേർക്കും ഫ്രാൻസിൽ 1,68,396 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. യു.കെയിൽ 28,131 പേരും ഫ്രാൻസിൽ 24,760 പേരുമാണ് മരിച്ചത്.
Next Story
